Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോഴിക്കൂട്ടിൽ നിന്ന്...

കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
കോഴിക്കൂട്ടിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
cancel
camera_alt

കുളനടയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

പന്തളം: കോഴിക്കൂട്ടിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കുളനട, ഉളനാട് കൊട്ടാരത്തിൽ രമേശിന്റെ കോഴിക്കൂട്ടിൽ നിന്നാണു പെരുമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടിന് കോഴികൾ ഒച്ചത്തിൽ കരയുന്നത് കേട്ടു കൂട്ടിൽ ചെന്നു നോക്കിയപ്പോഴാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.

അതിനിടയിൽ പെരുമ്പാമ്പ് നാല് കോഴികളെ അകത്താക്കുകയും ചെയ്തു. വിവരം അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പോൾ രാജൻ റാന്നി ഡി.എഫ്.ഒയെ വിവരം അറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ റാന്നി വനംവകുപ്പ് ആർ.ആർ. ടീം പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ തുറന്നുവിടുന്നതിനായി കൊണ്ടുപോയി.

വാർഡ് മെമ്പർ മിനി സാം, റാന്നി ആർ.ആർ. ടീം അംഗം ജിജോ ജോർജ്, ബി.എഫ്.ഒമാരായ എ.എസ്. നിധിൻ, പ്രത്യൂഷ് പി., ശശാങ്കൻ എന്നിവരടങ്ങുന്ന സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pythonpathanamtittapanthalam
News Summary - Huge python caught in panthalam
Next Story