Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടിന് തീപിടിച്ച് വൻ...

വീടിന് തീപിടിച്ച് വൻ നഷ്ടം

text_fields
bookmark_border
വീടിന് തീപിടിച്ച് വൻ നഷ്ടം
cancel
camera_alt

തീപിടിച്ച്​ നശിച്ച വീട്​

കോ​ന്നി: കോ​ന്നി വി. ​കോ​ട്ട​യം ഇ​ള​പ്പു​പാ​റ​യി​ൽ കൊ​മ്പ​ൻ​പാ​റ മ​ല​ന​ട മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വീ​ടി​ന് തീ ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം.ഇ​ള​പ്പു​പാ​റ രാ​ജ​ൻ വി​ലാ​സം രാ​ജ​ന്റെ വീ​ടി​നാ​ണ് തീ ​പ​ട​ർ​ന്ന് പി​ടി​ച്ച​ത്. വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

രാ​ജ​ൻ കോ​ന്നി​യി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ടെ വീ​ടി​നു​ള്ളി​ൽ​നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് അ​യ​ൽ​ക്കാ​ർ വി​ളി​ച്ച് അ​റി​യി​ക്കു​മ്പോ​ഴാ​ണ് രാ​ജ​ൻ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് കോ​ന്നി അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട്​ യൂ​നി​റ്റ്​ എ​ത്തി നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു.

കോ​ന്നി പൊ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഹാ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്.വ​യ​റി​ങ്, ഫ​ർ​ണി​ച്ച​റു​ക​ൾ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ക​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടു​ക്ക​ള​യു​ടെ ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തു​മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. രാ​ജ​ൻ ഒ​റ്റ​ക്കാ​ണ്​ വീ​ട്ടി​ൽ താ​മ​സം. കു​റ​ച്ച് ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittahouse fire
News Summary - Huge loss in house fire
Next Story