സൂപ്പർമാർക്കറ്റിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsഅടൂർ: ഏറത്ത് പഞ്ചായത്തിൽ മണക്കാല ജങ്ഷനിൽ പ്രവർത്തിക്കുന്ന അറേബ്യൻ ബേക്കറി ആൻഡ് സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. പ്രാഥമിക കണക്കെടുപ്പിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. വിവരം അറിഞ്ഞ് അടൂർ, പത്തനംതിട്ട, ശാസ്താംകോട്ട എന്നീ അഗ്നിശമന സേന നിലയങ്ങളിൽനിന്ന് ആറ് യൂനിറ്റുകളെത്തി രണ്ട്മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമീപത്തായി പ്രവർത്തിച്ചിരുന്ന ഫെഡറൽ ബാങ്ക്, കെ. ഫിനാൻസ് എന്നീ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
ഇതിനിടെ ബാങ്ക് ഓഫിസിന്റെ എ.സിക്ക് തീപിടിച്ചെങ്കിലും ഉടൻ അണച്ചു. ബേക്കറിയിൽ പാചകത്തിന് ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. അഞ്ച് മണിയോടെയാണ് അഗ്നിരക്ഷ യൂനിറ്റുകൾ മടങ്ങിയത്.
30ഓളം ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫിസർമാരായ വേണു, നിയാസുദ്ദീൻ, ഫയർമാൻ മാരായ് സാബു, സന്തോഷ്, അരുൺജിത്, അനീഷ് കുമാർ, അഭിജിത്, അഭിലാഷ്, റെജി, ഹോം ഗാഡുമാരായ രാജൻ, മോനച്ചൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

