ഹോമിയോ ആശുപത്രിക്ക് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് മോചനം
text_fieldsഹോമിയോ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം
പത്തനംതിട്ട: നഗരത്തിലെ ഹോമിയോ ആശുപത്രിക്ക് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ നിന്ന് മോചനം. മഴപെയ്യുമ്പോൾ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓടിന് മുകളിൽ ടാർപ്പോളിൻ കെട്ടിയാണ് ചോർച്ച ഒഴിവാക്കിയിരുന്നത്. വാടകകെട്ടിടത്തിലായതിനാൽ അറ്റകുറ്റപ്പണി നടത്താൻ നഗരസഭയ്ക്ക് കഴിയുമായിരുനനില്ല.
ഇപ്പോൾ ഇൗ കെട്ടിടത്തിന് സമീപമുള്ള രണ്ട് മുറി കെട്ടിടം വാങ്ങി ആശുപത്രി അങ്ങോട്ട് മാറ്റുകയാണ് നഗരസഭ. ശബരിമല ഇടത്താവളത്തിലാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലെ നവീകരണം പൂർത്തിയാകുമ്പോൾ അവിടേക്ക് മാറും.
നഗരസഭാ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ പ്രാഥമികമായി മുടക്കിയാണ് നഗരസഭ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം നവീകരിക്കുന്നത്.

