
'കെ. സുരേന്ദ്രൻ വിശ്വാസികളെ വഞ്ചിക്കുന്നു'; പി.സി. ജോർജിനും മാണി സി. കാപ്പനും ഹിന്ദു പാർലമെൻറ് പിന്തുണ
text_fieldsപത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ ഹിന്ദു പാർലമെൻറ് പി.സി. ജോർജിനും മാണി സി. കാപ്പനും പിന്തുണ നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. സുഗതൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജാതി രാഷ്ട്രീയത്തെ തടയാനാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനെ പിന്തുണച്ചത്.
അവർ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണ് ചെയ്തത്. യു.ഡി.എഫ് പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി ചർച്ച തുടരുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ വിശ്വാസികളെ വഞ്ചിക്കുകയാണെന്നും സുഗതൻ ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ കേരള സാംബവർ മഹാസഭ പ്രസിഡൻറ് എം.ഇ. പരമേശ്വരൻ, ഹിന്ദു പാർലമെൻറ് വൈസ് പ്രസിഡൻറ് എം.എൻ. മോഹൻദാസ് എന്നിവരും പങ്കെടുത്തു.
