Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹയർ സെക്കൻഡറി പരീക്ഷ...

ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയം പ്രതിഫലം ​വൈകുന്നു

text_fields
bookmark_border
exam
cancel

പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ പൊ​തു​പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ജോ​ലി​യു​ടെ പ്ര​തി​ഫ​ലം ത​ട​ഞ്ഞു​വെ​ച്ചി​ട്ട്​ ആ​റു​മാ​സം പി​ന്നി​ടു​ന്നു. പ്ല​സ് വ​ൺ, പ്ല​സ് ടു ​പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും ഏ​പ്രി​ലി​ൽ ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ പ്ര​തി​ഫ​ല​മാ​ണ് ഇ​പ്പോ​ഴും ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ​ഫ​ലം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഇം​പ്രൂ​വ്മെ​ന്‍റ്​ പ​രീ​ക്ഷ​യു​ടെ മു​ഴു​വ​ൻ ഫീ​സും സ്വീ​ക​രി​ച്ച് ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് പ​രീ​ക്ഷ ആ​രം​ഭി​ക്കാ​നി​രി​ക്കു​മ്പോ​ഴും മാ​സ​ങ്ങ​ൾ മു​മ്പേ ന​ട​ന്ന മൂ​ല്യ​നി​ർ​ണ​യ ജോ​ലി​യു​ടെ പ്ര​തി​ഫ​ല​ത്തി​ന്​ കാ​ത്തി​രി​പ്പ്​ തു​ട​രു​ക​യാ​ണ്​ അ​ധ്യാ​പ​ക​ർ.

സം​സ്ഥാ​ന​ത്തു​ട​നീ​ളം 80 ക്യാ​മ്പി​ലാ​യി ന​ട​ന്ന കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ പ്ര​തി​ഫ​ലം ന​ൽ​കാ​ൻ ചെ​ല​വു വ​രു​ന്ന 30.4 കോ​ടി രൂ​പ​യു​ടെ സ്ഥാ​ന​ത്ത് 8.9 കോ​ടി മാ​ത്ര​മാ​ണ് എ​ല്ലാ ക്യാ​മ്പി​ലേ​ക്കു​മാ​യി അ​നു​വ​ദി​ച്ച​ത്. ഇ​തി​നാ​ൽ 25 ശ​ത​മാ​നം അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​തി​ഫ​ലം ല​ഭ്യ​മാ​യ​ത്.

അ​തേ​സ​മ​യം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​ത്തോ​ടൊ​പ്പം ന​ട​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ മു​ഴു​വ​ൻ പ്ര​തി​ഫ​ല​വും അ​ധ്യാ​പ​ക​ർ​ക്ക് അ​ത​തു സ​മ​യം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്ന തോ​തി​ലു​ള്ള പ​രീ​ക്ഷ ഫീ​സാ​ണ്​ പി​രി​ച്ചെ​ടു​ക്കു​ന്ന​ത്.

ഒ​ന്നും ര​ണ്ടും വ​ർ​ഷ പ​രീ​ക്ഷ​ക​ൾ​ക്ക് യ​ഥാ​ക്ര​മം 240, 270 രൂ​പ വീ​ത​വും സേ ​പ​രീ​ക്ഷ​ക്ക്​ ഒ​രു പേ​പ്പ​റി​ന് 150 രൂ​പ വീ​ത​വും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പേ​പ്പ​റൊ​ന്നി​ന് 500 രൂ​പ​യു​മാ​ണ് പി​രി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ ​തു​ക ല​ഭ്യ​മാ​ണെ​ന്നി​രി​ക്കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളു​ടെ പ്ര​തി​ഫ​ല കാ​ര്യ​ത്തി​ൽ മാ​ത്രം മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ന്യാ​യ​മാ​യ കാ​ല​താ​മ​സം മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​ത്യേ​ക പ​രീ​ക്ഷാ​ഫീ​സ് ഇ​ല്ലാ​ത്ത എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ജോ​ലി​ക്കും മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​തി​ഫ​ലം ല​ഭ്യ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​പ്പോ​ഴാ​ണ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യോ​ട്​ അ​വ​ഗ​ണ​ന.

പ്ര​തി​ഫ​ല​ത്തു​ക അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ​സ് (എ​ഫ്.​എ​ച്ച്.​എ​സ്.​ടി.​എ) ജി​ല്ല നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് 29ന് ​ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher Secondary Examination
News Summary - Higher Secondary Examination Evaluation Reward Delayed
Next Story