കനത്ത മഴ; നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
text_fieldsമഴയെ തുടർന്ന് കനറാ ബാങ്കിനുള്ളിൽ കയറിയ വെള്ളം വറ്റിക്കാൻ അഗ്നിരക്ഷാസേനയുടെ ശ്രമം
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ പെയ്ത കനത്ത മഴയിൽ അബാൻ ജങ്ഷൻ ഭാഗത്തെ ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കനറാ ബാങ്ക്, യൂനിയൻ ബാങ്ക് എന്നിവിടങ്ങളിലും സമീപത്തെ കടകളിലുമാണ് വെള്ളം കയറിയത്.
ബാങ്കിനുള്ളിൽ കയറിയ വെള്ളം അഗ്നിരക്ഷാസേന എത്തിയാണ് മോട്ടോർ ഉപയോഗിച്ച് വറ്റിച്ചത്. കടകളിൽ തറയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും നശിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തിൽ ശക്തമായ മഴ പെയ്തത്. അരമണിക്കൂറോളം മഴ നീണ്ടുനിന്നു.
പ്രദേശത്തെ ഓടയിലെ മാലിന്യം നീക്കംചെയ്തിട്ടില്ല. മഴ പെയ്യുമ്പോൾ ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് മലിനജലം റോഡ് നിറഞ്ഞാണ് ഒഴുകുന്നത്. ഇതിനാൽ ശക്തമായ മഴയിൽ സമീപത്തെ കടകളിലേക്കും ബാങ്കിലേക്കും മലിനജലം ഇരച്ച് കയറുകയാണ് ചെയ്യുന്നത്. ഒഴുകി വന്ന മലിനജലം അബാൻ ജങ്ഷനിൽ കെട്ടിക്കിടക്കുകയാണ്. അബാൻ മേൽപാല നിർമാണം ഇഴഞ്ഞു നീങ്ങുന്നതും വ്യാപരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നഗരത്തിലെ ഓട വൃത്തിയാക്കണമെന്ന് നിരവധി തവണ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

