Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനത്ത മഴ: പത്തനംതിട്ട കുറ്റൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു
text_fieldsbookmark_border
തിരുവല്ല (പത്തനംതിട്ട): കനത്ത മഴയെ തുടർന്ന് കുറ്റൂരിൽ അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. കുറ്റൂർ പാണ്ടിശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന 45-ാം നമ്പർ അംഗൻവാടി കെട്ടിടത്തിന്റെ പിൻവശത്തെ മതിലാണ് വെള്ളിയാഴ്ച രാത്രിയോടെ ഭാഗികമായി ഇടിഞ്ഞത്.
40 അടിയോളം താഴ്ചയുള്ള പാറക്കുളത്തിന്റെ മുകളിലായാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള ചുറ്റുമതിലും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് അംഗൻവാടി കെട്ടിടത്തിന് ഭീഷണിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

