കനത്ത മഴ: തോടുകൾ കരകവിഞ്ഞു; വ്യാപക നാശം
text_fieldsകനത്ത മഴയെ തുടർന്ന് അത്തിക്കയത്ത് റോഡിന്റെ
സംരക്ഷണഭിത്തി ഇടിഞ്ഞ
നിലയിൽ
വടശ്ശേരിക്കര: കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ വ്യാപക നാശനഷ്ടം. ശനിയാഴ്ച ഉച്ചക്കു ശേഷം മണികൂറുകളോളം നിണ്ട പെരുമഴയിലാണ് തോടുകൾ കരകവിഞ്ഞൊഴുകി റോഡും വീട്ടുമുറ്റവും എല്ലാം മുങ്ങിയത്. അത്തിക്കയം കരണം കുത്തിത്തോട് നിറഞ്ഞൊഴുകി മടന്തമൺ ആറാട്ടുമൺ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പേമരുതി തോട് കരകവിഞ്ഞ് ചെത്തോങ്കര-അത്തിക്കയം റോഡിലെ കക്കുടിമൺ ജങ്ഷനിൽ വെള്ളമെത്തി. ഇരുസ്ഥലത്തും തീരത്തെ വീടുകളിൽ നാശനഷ്ടമുണ്ടായി. പെരുമഴയിൽ അത്തിക്കയം-ചെത്തോങ്കര റോഡിൽ അത്തിക്കയം ടൗണിന് മുകൾഭാഗത്ത് റോഡ് സൈഡിലെ കെട്ടിടിഞ്ഞ് ക്രാഷ് ബാരിയറിന്റെ നിലനിൽപ് അപകടത്തിലായി.
ഇവിടെ റോഡു ഭാഗത്ത് വലിയ കൊക്കയാണ്. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ അപകടങ്ങൾക്ക് സാധ്യതയേറെ. റാന്നി ഭാഗത്ത് ചെത്തോങ്കരയിൽ തോടു കവിഞ്ഞ് റോഡിലും പാലത്തിലും വെള്ളമെത്തി. റാന്നി ഇട്ടിയപ്പാറ ടൗൺ മേഖലയും ഉതിമൂട്ടിലും റോഡു കവിഞ്ഞ് വെള്ളമൊഴുകിയതുമൂലം മണിക്കൂറിലേറെ ഗതാഗതത്തെ ബാധിച്ചു. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ നദികളിൽ വെള്ളമുയരാനും തീരത്തെ ആളുകളുടെ ജീവിതത്തെ ബാധിക്കാനുമുള്ള സാധ്യതയുണ്ട്. രാത്രിയിൽ മഴ തുടർന്നാൽ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ഭീതിയിലാണ് വ്യാപാരികളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

