പമ്പയും അച്ചൻകോവിലും കരകവിഞ്ഞുതന്നെ
text_fieldsപന്തളം മഹാദേവർ ക്ഷേത്രത്തിന് സമീപം വെള്ളം ഉയർന്നപ്പോൾ
പത്തനംതിട്ട: കുറവിെൻറ സൂചനകൾക്കിടയിലും മഴമാറാതെ നിൽക്കുന്ന ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അച്ചൻകോവിലിൽ വെള്ളം വരവ് കുറഞ്ഞെങ്കിലും പമ്പയിലും മണിമലയാറിലും വെള്ളത്തിെൻറ കുത്തൊഴുക്ക് തുടരുകയാണ്.
അപ്പർ കുട്ടനാട്ടിലടക്കം കൂടുതൽ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന് തുറന്ന ക്യാമ്പുകളുടെ എണ്ണം ഞായറാഴ്ച വൈകീട്ടോടെ 63ആയി. 515 കുടുംബങ്ങളിലെ 1840പേരാണ് ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. കോഴഞ്ചേരി താലൂക്കില്‍ ഒമ്പത് ക്യാമ്പുകളിലായി 180പേരും അടൂരില്‍ രണ്ടു ക്യാമ്പുകളിലായി 16പേരും തിരുവല്ലയില്‍ 30 ക്യാമ്പുകളിലായി 1004പേരും മല്ലപ്പള്ളിയില്‍ 15 ക്യാമ്പുകളിലായി 345പേരും കോന്നിയില്‍ ഏഴ് ക്യാമ്പുകളിലായി 295 പേരുമാണുള്ളത്. രണ്ടു ദിവസത്തിനിടെ 21 വീടുകള്‍ ഭാഗികമായി തകര്‍ന്നതായാണ് ഔേദ്യാഗിക കണക്ക്.
വൈകീട്ടോടെ റാന്നി, കോന്നി, പന്തളം എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പകൽ കൂടുതൽ സമയവും മഴ മാറിനിന്നതാണ് ചെറിയതോതിലെങ്കിലും ആശ്വാസത്തിന് വകനൽകിയത്. ജീവാപായമൊന്നും ഇല്ലാത്തതും ആശ്വാസമായി. കൊല്ലത്തുനിന്ന് ഏഴു ബോട്ടുകളുമായി എത്തിയ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനവുമായി സജീവമായി രംഗത്തുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിെൻറ അധ്യക്ഷതയിൽ ഇന്നലെ വൈകീട്ട് ഓണ്‍ലൈനായി യോഗം ചേര്‍ന്ന് സാഹചര്യങ്ങൾ വിലയിരുത്തി. റാന്നി, കോന്നി പ്രദേശങ്ങളില്‍നിന്ന് വെള്ളം താഴുന്നതിന് അനുസരിച്ച് വെള്ളമെത്തുന്ന തിരുവല്ല, അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഡാം സേഫ്റ്റി പരിശോധിച്ച് ആവശ്യമെങ്കില്‍മാത്രം കക്കി ആനത്തോട് ഡാം തിങ്കളാഴ്ച പകല്‍ തുറക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ യോഗത്തിൽ അറിയിച്ചു.
പന്തളത്ത് നാൽപതോളം വീടുകളിൽ വെള്ളംകയറി
പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിലെ നാൽപതോളം വീടുകളിൽ വെള്ളംകയറി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മുൻകരുതലിെൻറ ഭാഗമായി കൊല്ലം അഴീക്കലിൽനിന്ന് ബോട്ടുകൾ പന്തളത്ത് എത്തിച്ചു.
ഞായറാഴ്ച പുലർച്ച മുതൽ ആറ്, ഏഴ്, എട്ട്, 31 ഡിവിഷനുകളിലെ 40ഓളം വീടുകളിലാണ് വെള്ളം കയറിയത്. പന്തളം മുടിയൂർക്കോണം വാളച്ചാൽ വീട്ടിൽ രാജൻ, തങ്കമ്മ, വത്സല , രവി, രമ്യ ഭവനം ഉഷ, കൊണ്ടുവെട്ടത്ത് രാധാമണി എന്നിവരെ ഫാമിലി ക്യാമ്പിലേക്ക് മാറ്റി. വെള്ളത്താൽ ഒറ്റപ്പെടെ പന്തളം ചേരിയക്കൽ പുതുമന ഭാഗത്ത് അഗ്നിശമനസേന ദുരിതാശ്വാസ പ്രവർത്തനം ഊർജിതമാക്കി. 33ാം വാർഡിൽ പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്.
നഗരസഭ ചെയർേപഴ്സൻ സുശീല സന്തോഷ്, അടൂർ ആർ.ഡി.ഒ എ. തുളസീധരൻപിള്ള തുടങ്ങിയവർ സ്ഥലത്തെത്തി. ഫയർഫോഴസ് സ്റ്റേഷൻ ഓഫിസർ വി. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. എട്ടാം വാർഡിൽ കടയ്ക്കാട് ദോവീക്ഷേത്രത്തിന് സമീപം വെള്ളംകയറി. രണ്ട് വീടുകളിൽ വെള്ളംകയറി വീട്ടുകാർ മുകൾനിലയിലാണ്.
തകിടിപ്പടി ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ചേരിയക്കലിൽ വീട്ടിൽ ഒറ്റപ്പെട്ടുപോയ റെജി ഭവനിൽ റെജി, ചൂടലിൽ ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ ജനമൈത്രി പൊലീസ് എത്തി സുരക്ഷസ്ഥലത്തേക്ക് മാറ്റി. പന്തളം മഹാദേവർ ക്ഷേത്രം വെള്ളത്താൽ ഒറ്റപ്പെട്ടു. ഞായറാഴ്ച മഴയക്ക് ശമനമുണ്ടെയെങ്കിലും കെടുതി ഒഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

