മലയോര മേഖലയിൽ കനത്ത മഴ
text_fieldsവയ്യാറ്റുപുഴയിലുണ്ടായ വെള്ളപ്പാച്ചിൽ
പത്തനംതിട്ട: ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. ജില്ലയിലെ എല്ലാ നദികളിലും ജലനിരപ്പുയരുന്നു. തോടുകൾ കരകവിഞ്ഞു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് മഴ ശക്തമായത്. അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു.
കോന്നി കൊക്കാത്തോട് നെല്ലിക്കാപാറക്കു സമീപം തോട്ടിൽ കാർ ഒഴുകിപ്പോയി. ഡ്രൈവർ രക്ഷപ്പെട്ടു. കയർ ഉപയോഗിച്ച് നാട്ടുകാർ കാർ വീണ്ടും ഒഴുകിപ്പോകാതെ കെട്ടിയിട്ടു. ശനിയാഴ്ച മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ വയ്യാറ്റുപുഴയിൽ മലവെള്ളം കുത്തിയൊഴുകിയെത്തി തോട് കരകവിഞ്ഞ് വീടുകളിൽ കയറി.
ചിറ്റാർ, വയ്യാറ്റുപുഴ പ്രദേശങ്ങളിൽ വെള്ളം കയറി നിരവധി കൃഷി നശിച്ചു. കൊച്ചുകോയിക്കൽ, സീതക്കുഴി, സീതത്തോട്, മുണ്ടൻപാറ എന്നീ സ്ഥലങ്ങളിൽ മണിടിച്ചിലുണ്ടായി കൃഷികൾ നശിച്ചു. ആങ്ങമൂഴിതോട് കരകവിഞ്ഞ് പാലത്തിൽ വെള്ളം കയറി. സീതക്കുഴി പീടികയിൽപടിയിൽ നടപ്പാലം തകർന്നു. ഇടറോഡുകളിൽ വെള്ളം കയറിയതു മൂലം വാഹന ഗതാഗതം തടസ്സപ്പെട്ടു.
മണിക്കൂറോളം വൈദ്യുതി തടസ്സം നേരിട്ടതും ജനങ്ങളെ ഭയപ്പാടിലാക്കി. ചിറ്റാർ കാരികയം പവർ സ്റ്റേഷനിൽ ക്രമാതീതമായി വെള്ളം ഒഴിവന്നത് മൂലം വെള്ളം തുറന്ന് വിട്ടത് കക്കാട്ടാറിൽ വെള്ളം കൂടാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

