ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തിൽ വിളവെടുപ്പ്
text_fieldsഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തുന്നു
പന്തളം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് പിന്തുണ അർപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഗൗരവമായ ഇടപെടലാണ് പദ്ധതിയെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ ആദ്യ വിളവെടുപ്പ് നിർവഹിച്ചു. ജില്ല കൃഷി ഓഫിസർ എ.ഡി. ഷീല, ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി. വിദ്യാധരപണിക്കർ, എൻ.കെ. ശ്രീകുമാർ, പ്രിയ ജ്യോതികുമാർ, ബ്ലോക്ക് അംഗം സന്തോഷ്കുമാർ, ആർ.എസ്. റീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ. സുരേഷ്, ശ്രീകല, അംബികാദേവി, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, കൃഷി ഓഫിസർ സി. ലാലി, സീനിയർ അസിസ്റ്റന്റ് എൻ. ജിജി എന്നിവർ സംസാരിച്ചു.