Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഇന്ന്​ ഹർത്താൽ
cancel

പത്തനംതിട്ട: ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്ച സി.പി.എം നേതൃത്വത്തിൽ ഹർത്താൽ ആചരിക്കും. പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ്‌ വില്ലേജുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ. പരിസ്ഥിതിലോല മേഖല വിജ്ഞാപനം ബാധകമാകുന്ന ചിറ്റാർ, പെരുനാട്, വടശ്ശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിലാണ് ഹർത്താൽ. മറ്റ് സ്ഥലങ്ങളിലും ഹർത്താലുണ്ടെന്ന തരത്തിൽ ഹർത്താലിനെതിരെ വ്യാജ പ്രചാരണം നടക്കുന്നതായും റാന്നി താലൂക്കിലാകെയും ജില്ല മൊത്തവും ഹർത്താൽ എന്ന പ്രചാരണം അടിസ്ഥാനഹിതമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു.

പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നടപ്പായാൽ 10-15 വർഷത്തിനുള്ളിൽ വനം വകുപ്പിന്റെ നിയന്ത്രണങ്ങൾ മൂലം വന്യമൃഗങ്ങൾ വർധിക്കുകയും പ്രദേശങ്ങൾ കൊടുംകാടായി മാറുകയും ചെയ്യും. ആ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ജനവാസമേഖലകളെ ഒഴിവാക്കണന്ന് സി.പി.എം ആവശ്യപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hartal in seven villages in Pathanamthitta
Next Story