അടൂർ ബൈപാസ് പാലത്തിനടിയിൽ മാലിന്യം കെട്ടിക്കിടക്കുന്നു
text_fieldsഅടൂർ: പള്ളക്കലാറ്റിൽ ബൈപാസിലെ പാലത്തിനടിയിൽ മാലിന്യം കെട്ടിക്കിടന്ന് ഒഴുക്ക് തടസ്സപ്പെടുന്നു. പാലത്തിനടിയിൽ കാട് വളർന്നത് മൂലം ഒഴുകിവരുന്ന മാലിന്യം ഇതിലും പാലത്തിനടിയിലെ തൂണിലും തട്ടിനില്ക്കുകയാണ്. മഴ എത്തിയതോടെ അടൂരിൽ വലിയതോട് എന്നറിയപ്പെടുന്ന പള്ളിക്കലാറ്റിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. ഇതോടെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ കയറാൻ സാധ്യതയുണ്ട്.
സമീപത്തെ ബൈപാസിനിരുവശവുമുള്ള പുരയിടങ്ങൾ വെള്ളത്തിനടിയിലാകാനും ഇവിടത്തെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. ടൗണിൽ വലിയതോടിനിരുവശവും മാലിന്യം തള്ളാതിരിക്കാൻ സ്ഥാപിച്ച വേലികളിൽ കാട് പടർന്ന് കിടക്കുകയാണ്. തോടിന്റെ ഇരുവശവും കാട് വളർന്ന് കയറിയത് വെള്ളമൊഴുക്കിനെ പ്രതികൂലമായി ബാധിക്കും.
നേരത്തെ വലിയതോട് കരകവിഞ്ഞ് ടൗണിൽ വെള്ളം കയറിയിരുന്നു. വ്യാപാര സ്ഥാപനങ്ങ ളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചത് മൂലം വ്യാപാരികൾക്ക് വലിയ നാശനഷ്ടവും ഉണ്ടായി. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തോട്ടിലെ ചെളിയും മണ്ണും വശങ്ങളിലെ കാടും നീക്കം ചെയ്യണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

