സംരംഭ പട്ടികയിൽ ഇടംപിടിച്ചത് നാലു വനിതകൾ
text_fieldsനേച്ചർ ബാഗ്സ് ആൻഡ് ഫയൽസിൽ സ്കൂൾ ബാഗ് നിർമാണം പുരോഗമിക്കുന്നു
പന്തളം: സ്കൂൾ ബാഗ് ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീയുടെ ശ്രദ്ധേയമായ പദ്ധതികളുടെ പട്ടികയിൽ ഇടംപിടിച്ചത് നാലു വനിതകൾ.പന്തളം മുളമ്പുഴയിൽ 2014ന് ആരംഭിച്ച ഈ സംരംഭം വിജയകരമായി മുന്നേറുകയാണ്. നേച്ചർ ബാഗ്സ് ആൻഡ് ഫയൽസ് എന്ന പേരിലാണ് സംരംഭം മുളമ്പുഴയിൽ ആരംഭിച്ചത്.
ജയലക്ഷ്മി, സുജ, സുജാത, സുശീല, എന്നിവരുടെ മേൽനോട്ടത്തിലാണ് സ്കൂൾ ബാഗ്, തുണിസഞ്ചി, പേപ്പർ കവർ, മഴക്കോട്ട്, സ്കൂൾ യൂനിഫോം, എന്നിവ നിർമിച്ച് വിപണിയിൽ എത്തിക്കുന്നത് പത്തോളം ജീവനക്കാർക്ക് ശമ്പളം നൽകിയാണ് ഈ നാലംഗ സംഘം സജീവമാകുന്നത്. കിട്ടുന്ന ലാഭം തുല്യമായി പങ്കിട്ടെടുക്കും. സമൂഹ അടുക്കളയിലും വിശക്കുന്നവർക്ക് ഭക്ഷണ പൊതികൾ തയാറാക്കി നൽകിയതിലുമെല്ലാം ഇവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.