Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യം...

മാലിന്യം എറിയുന്നവർക്ക് പിടിവീഴും

text_fields
bookmark_border
മാലിന്യം എറിയുന്നവർക്ക് പിടിവീഴും
cancel
camera_alt

കാ​മ​റ​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് ഇ​നി പി​ടി വീ​ഴും. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ത​ത്സ​മ​യം ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലും ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ​ക്കും ല​ഭ്യ​മാ​ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ചി​ത്ര​ങ്ങ​ളാ​യോ വി​ഡി​യോ​ക​ളാ​യോ ന​ൽ​കാ​നു​ള്ള വാ​ട്ട്സ് ആ​പ്പ് ന​മ്പ​റും പ്ര​കാ​ശ​നം ചെ​യ്തു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്താ​ൽ പ​ര​മാ​വ​ധി ഒ​രു വ​ർ​ഷം വ​രെ ത​ട​വും 50,000 രൂ​പ പി​ഴ​യും ല​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ അ​ഡ്വ.​ടി. സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​ക്ക് ത​ത്സ​മ​യം 5000 രൂ​പ​വ​രെ പി​ഴ ചു​മ​ത്താം. മാ​ലി​ന്യം സം​സ്ക​രി​ക്കാ​നു​ള്ള യൂ​സ​ർ ഫീ ​ന​ൽ​കേ​ണ്ട​വ​ർ മു​ട​ക്കം വ​രു​ത്തി​യാ​ൽ 56 ശ​ത​മാ​നം പി​ഴ ഈ​ടാ​ക്കും. വ​സ്തു നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​നി​കു​തി കു​ടി​ശ്ശി​ക​യോ​ടൊ​പ്പ​മാ​കും ഇ​ത് ഈ​ടാ​ക്കു​ക. 90 ദി​വ​സ​ത്തി​ന് ശേ​ഷ​വും യൂ​സ​ർ​ഫി ന​ൽ​കാ​ത്ത​വ​രി​ൽ​നി​ന്ന് മാ​ത്ര​മേ പി​ഴ ഈ​ടാ​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ര​ണ്ടാം ഘ​ട്ട​മാ​യി ന​ഗ​ര​ത്തി​ൽ പോ​ർ​ട്ട​ബി​ൾ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ 8281004053 എ​ന്ന ന​മ്പ​റി​ലെ വാ​ട്ട്സ് ആ​പ്പ് ന​മ്പ​റി​ൽ ചി​ത്ര​ങ്ങ​ളാ​യോ വി​ഡി​യോ​ക​ളാ​യോ ന​ൽ​കാം. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജെ​റി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraPattanamthitta
News Summary - For litterers will catch
Next Story