Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത കൈ​യേ​റ്റം വ​ർ​ധി​ക്കു​ന്നു ആ​രു​മി​ല്ലേ ചോ​ദി​ക്കാ​ൻ?

text_fields
bookmark_border
ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത കൈ​യേ​റ്റം വ​ർ​ധി​ക്കു​ന്നു  ആ​രു​മി​ല്ലേ ചോ​ദി​ക്കാ​ൻ?
cancel

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ത കൈ​യേ​റ്റം വ​ർ​ധി​ക്കു​ന്നു. ഇ​തോ​ടെ കാ​ൽ​ന​ട യാ​ത്രി​ക​ർ റോ​ഡി​ൽ ഇ​റ​ങ്ങി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ൾ വാ​ഹ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും കൈ​യേ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ന​ട​പ്പാ​ത​ക​ൾ സ​മീ​പ​കാ​ല​ത്ത് മോ​ടി പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ്പാ​ത​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നാ​യി​ല്ല.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ന​ട​പ്പാ​ത​ക​ൾ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് പൊ​തു​വേ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. ജ​ന​റ​ൽ ആ​ശു​പ​ത്രി, മ​സ്‌​ജി​ദ് ജ​ങ്ഷ​ൻ , കെ.​എ​സ്.​​ആ​ർ.​ടി.​സി ഭാ​ഗ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ത​ട്ടു​ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ചി​പ്സ്​ സെ​ന്റ​റു​ക​ൾ എ​ന്നി​വ​യു​ടെ മു​മ്പി​ലൂ​ടെ​യും ന​ട​ക്കാ​ൻ പ​റ്റി​ല്ല. പ​ല ക​ട​ക​ളു​ടെ​യും പാ​ച​ക​ശാ​ല ന​ട​പ്പാ​ത​യി​ലാ​ണ്. സാ​ധ​ന​ങ്ങ​ൾ തൂ​ക്കി​യി​ട്ടി​ക്കു​ന്ന​ത്​ ദേ​ഹ​ത്ത്​ ത​ട്ടും. സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ല​ക്ഷ്യ​മാ​യ പാ​ർ​ക്കി​ങ്ങും പ്ര​ശ്​​ന​മാ​കു​ന്നു​ണ്ട്.

പാ​ർ​ക്കി​ങ് സ്ഥ​ലം ഇ​ല്ലാ​ത്ത​തു കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം ന​ട​പ്പാ​ത​ക​ളി​ലേ​ക്ക് ക​യ​റ്റി പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ഴി​വെ​ക്കു​ന്നു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​നും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ത​ട​സ്സ​മാ​കു​ന്നു​ണ്ട്.

സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ ഭാ​ഗ​ത്ത്​ റോ​ഡി​ന്​ തീ​രെ വീ​തി ഇ​ല്ല. ഇ​വി​ടെ സ​ദാ​സ​മ​യ​വും ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. ​പോ​സ്റ്റ് ഓ​ഫി​സ്​ റോ​ഡി​ലും ഇ​തേ അ​സ്ഥ​യാ​ണ്. പൊ​ലി​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട യാ​ത്ര​യും സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ളും ന​ട​പ്പാ​ത​ക​ളി​ലെ ക​ച്ച​വ​ട​ങ്ങ​ളും കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​ണ്. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ത​ട്ടു​ക​ട​ക്കാ​രു​ടെ കൈ​ക​ക​ളി​ലാ​ണ്. ന​ഗ​ര​ത്തി​ലെ തി​ര​ക്ക് ഒ​ഴി​യു​ന്ന​തി​നു മു​മ്പേ ഫു​ട്‌​പാ​ത്തു​ക​ൾ കൈ​യേ​റി ത​ട്ടു​ക​ട വ്യാ​പാ​രം ആ​രം​ഭി​ക്കും. ഇ​തോ​ടെ യാ​ത്ര ഏ​റെ ബു​ദ്ധി​മു​ട്ടാ​കും. സെ​ൻ​ട്ര​ൽ ജ​ങ്ഷ​ൻ, പ​ഴ​യ മു​നി​സി​പ്പ​ൽ ഓ​ഫി​സ്, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര അ​പ​ക​ട​ത്തി​ലാ​ണ്. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്കം അ​ട​ർ​ന്നു​വീ​ഴാ​നും വൃ​ക്ഷ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ഴാ​നു​മൊ​ക്കെ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണി​വ.

ഫു​ട്‌​പാ​ത്തു​ക​ൾ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും കാ​ണാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​ൻ ഭാ​ഗ​ത്ത് റോ​ഡി​ന് ആ​വ​ശ്യ​ത്തി​ന് വീ​തി​യു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. ഒ​രു ഭാ​ഗ​ത്ത് വ​ഴി​യോ​ര വ്യാ​പാ​രി​ക​ൾ നി​ര​ന്നി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ൾ അം​ഗീ​കൃ​ത​വും അ​ന​ധി​കൃ​ത​വു​മാ​യി നി​ര​വ​ധി​യു​ണ്ട്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​ഭാ​ഗ​ത്ത് നി​ർ​ത്തി ആ​ളെ ഇ​റ​ക്കാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ന​ട​പ്പാ​ത​യി​ൽ ക​യ​റ്റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന കാ​ഴ്ച​യും പ​ല സ്ഥ​ല​ത്തും കാ​ണാം. ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ക​യാ​ണ്​ പൊ​ലീ​സ്. എ​ല്ലാം ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നാ​ണ്​ പൊ​ലീ​സ് നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Footpath encroachments rise in the city; Is no one accountable?
Next Story