Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ പ്രേമികൾ ഉറഞ്ഞുതുള്ളി; ലാത്തിവീശി പൊലീസ്
text_fieldsbookmark_border
പന്തളം ടൗണിൽ അർധരാത്രി ഫുട്ബാൾ പ്രേമികൾ നൃത്തമാടിയപ്പോൾ
പന്തളം: ആഹ്ലാദത്തിമിർപ്പിൽ അർധരാത്രി ഫുട്ബാൾ പ്രേമികൾ ഉറഞ്ഞുതുള്ളിയതോടെ പൊലീസ് ലാത്തിവീശി. ലോകകപ്പ് ഫൈനലിൽ അർജന്‍റീന വിജയിച്ചതോടെ ആരാധകർ പന്തളം ജങ്ഷനിൽ ഒത്തുകൂടി നൃത്തംചെയ്ത് പടക്കം പൊട്ടിച്ചു.
ജനം നിറഞ്ഞതോടെ എം.സി റോഡിൽ മണിക്കൂറുകൾ ഗതാഗത തടസ്സമുണ്ടായി. ഒടുവിൽ പന്തളം പൊലീസ് എത്തി എല്ലാവരെയും ലാത്തിവീശി ഓടിച്ചു. ഓട്ടത്തിനിടയിൽ പലർക്കും വീണ് പരിക്കേൽക്കുകയും ചെയ്തു. പന്തളത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഫൈനൽ കാണാൻ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

