Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭ​ക്ഷ്യ സു​ര​ക്ഷ ലാ​ബ്...

ഭ​ക്ഷ്യ സു​ര​ക്ഷ ലാ​ബ് പ്ര​വ​ർ​ത്ത​നം പേ​രി​ൽ മാ​ത്രം

text_fields
bookmark_border
ഭ​ക്ഷ്യ സു​ര​ക്ഷ ലാ​ബ്   പ്ര​വ​ർ​ത്ത​നം പേ​രി​ൽ മാ​ത്രം
cancel
camera_alt

പ​ത്ത​നം​തി​ട്ട ഭ​ക്ഷ്യ സു​ര​ക്ഷ ലാ​ബ്

പ​ത്ത​നം​തി​ട്ട: ഉ​ദ്​​ഘാ​ട​നം ക​ഴി​ഞ്ഞ പ​ത്ത​നം​തി​ട്ട ഭ​ക്ഷ്യ സു​ര​ക്ഷ ലാ​ബ്​ പ്ര​വ​ർ​ത്ത​നം പേ​രി​ൽ മാ​ത്രം. പ​ത്ത​നം​തി​ട്ട മേ​ലേ​വെ​ട്ടി​പ്പു​റം അ​ണ്ണാ​യി​പ്പാ​റ​യി​ൽ 11 സെ​ന്‍റ്​ വ​സ്തു​വി​ലാ​ണ് ന​വം​ബ​റി​ൽ പു​തി​യ ല​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ലാ​ബ് ആ​രം​ഭി​ച്ചി​ട്ടും ഉ​ദ്ദേ​ശി​ച്ച ല​ക്ഷ്യം ഇ​തു​വ​രെ കൈ​വ​രി​ക്കാ​നാ​യി​ല്ല. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മൂ​ന്ന് കോ​ടി ചെ​ല​വി​ലാ​ണ്​ ലാ​ബ് സ​ജ​ജീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന കൃ​ത്യ​ത​യും കാ​ര്യ​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നി​യ​മ​പ​ര​മാ​യി ആ​ധി​കാ​രി​ക​മാ​കാ​ൻ എ​ൻ.​എ.​ബി.​എ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ക്കേ​ണ്ട​താ​ണ്. എ​ൻ.​എ.​ബി.​എ​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ല​ബോ​റ​ട്ട​റി​ക​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നി​യ​മ സാ​ധു​ത​യു​ള്ളൂ. എ​ൻ.​എ.​ബി.​എ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ, പ​രി​ശോ​ധ​ന​യി​ൽ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ ലാ​ബി​ന്റെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ഹ​സ​ന​മാ​യി മാ​റു​ക​യാ​ണ്.

ലാ​ബി​ൽ ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ സാ​ങ്കേ​തി​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തി​ന്റെ ഫ​ല​മാ​യി, ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന നാ​മ​മാ​ത്ര​മാ​യി​ത്തീ​രു​ക​യാ​ണ്. നി​ർ​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം റീ​ജി​ന​ൽ ലാ​ബി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം ലാ​ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ഭാ​ര​വും ഇ​ര​ട്ടി​ക്കു​ന്നു.

ലാ​ബി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന ഭ​ക്ഷ്യ സാ​മ്പി​ളു​ക​ൾ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഈ ​ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് വ​ൻ വ​രു​മാ​നം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ, ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​രി​ന് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കി​ല്ല. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന ആ​ക്ഷേ​പം സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​ണ്. ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ർ​മാ​ർ​ക്ക് ആ​നു​പാ​തി​ക​മാ​യി ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ ല​ഭ്യ​ക്കു​റ​വാ​ണ് പ്ര​ധാ​ന കാ​ര​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​പ്പെ​ടേ​ണ്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsoperationFood Safety Lab
News Summary - Food Safety Lab Operation Name Only
Next Story