Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗ​വി മേ​ഖ​ല​യി​ലെ...

ഗ​വി മേ​ഖ​ല​യി​ലെ ഉ​ന്ന​തി​ക​ള്‍ ഭ​ക്ഷ്യ ക​മീ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു

text_fields
bookmark_border
ഗ​വി മേ​ഖ​ല​യി​ലെ ഉ​ന്ന​തി​ക​ള്‍ ഭ​ക്ഷ്യ ക​മീ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ചു
cancel
camera_alt

സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​ജി​നു സ​ഖ​റി​യ ഉ​മ്മ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വി​യി​ലെ 145-ാം ന​മ്പ​ര്‍

റേ​ഷ​ന്‍ ഡി​പ്പോ സ​ന്ദ​ര്‍ശി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം 2013 ന്റെ ​ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല സ​ന്ദ​ര്‍ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ സാ​യി​പ്പ​ന്‍കു​ഴി, മൂ​ഴി​യാ​ര്‍, ഗ​വി ഗോ​ത്ര വ​ര്‍ഗ ഉ​ന്ന​തി​ക​ളി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​ജി​നു സ​ഖ​റി​യ ഉ​മ്മ​ന്‍, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള അം​ഗം ഷീ​ല വി​ജ​യ​കു​മാ​ര്‍, ക​മീ​ഷ​ന്‍ മെം​ബ​ര്‍ സെ​ക്ര​ട്ട​റി ബി​ജു ശ​ങ്ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി. ഉ​ന്ന​തി​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​മീ​ഷ​ന്‍ നേ​രി​ല്‍ ക​ണ്ട് ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി.

മൂ​ഴി​യാ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 100ാം ന​മ്പ​ര്‍ അം​ഗ​ൻ​വാ​ടി, ഗ​വി കൊ​ച്ചു പ​മ്പ​യി​ലെ 103ാം ന​മ്പ​ര്‍ അം​ഗ​ൻ​വാ​ടി എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ചു. സെ​ന്റ​റി​ന്റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും അം​ഗ​ൻ​വാ​ടി​ക​ളി​ല്‍ സ്ഥി​ര​മാ​യി കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് നി​ര്‍ദേ​ശ​വും ന​ല്‍കി. മൂ​ഴി​യാ​ര്‍ സ്മാ​ര്‍ട്ട് അം​ഗ​ൻ​വാ​ടി​യാ​യി ഉ​യ​ര്‍ത്താ​ന്‍ ക​മീ​ഷ​ന്‍ ഇ​ട​പെ​ടും.

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി വി​ല​യി​രു​ത്താ​ന്‍ ക​മീ​ഷ​ന്‍ മൂ​ഴി​യാ​ര്‍ സ​ര്‍ക്കാ​ര്‍ യു.​പി.​എ​സ്, ഗ​വി. ജി.​എ​ൽ.​പി.​എ​സ് എ​ന്നി​വ സ​ന്ദ​ര്‍ശി​ച്ചു. ഗ​വി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 145ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ഡി​പ്പോ​യു​ടെ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്തി. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. ജ​യ​ശ്രീ, ഐ.​സി.​ഡി.​എ​സ് ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സു​ഭാ​ഷ്, പ​ട്ടി​ക വ​ര്‍ഗ വ​കു​പ്പ് എ.​ഡി.​റ്റി.​ഒ ശ​ശി​ധ​ര​ന്‍, കോ​ന്നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ഹ​രീ​ഷ്. കെ. ​പി​ള്ള, ജി​ല്ല നൂ​ണ്‍ ഫീ​ഡി​ങ് സൂ​പ്പ​ര്‍വൈ​സ​ര്‍ വി​ജ​യ​ശ്രീ, ശ്രീ​ദേ​വി, റേ​ഷ​നി​ങ് ഇ​ന്‍സ്പെ​ട്ക​ര്‍മാ​ര്‍, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ര്‍വൈ​സ​ര്‍മാ​ര്‍, വ​നം, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisitssectorgaviFood Commissionprogress
News Summary - Food Commission visits progress in Gavi sector
Next Story