Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയദുരിതം നീങ്ങാതെ അപ്പർകുട്ടനാട്; റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ വെള്ളമിറങ്ങി

text_fields
bookmark_border
പ്രളയദുരിതം നീങ്ങാതെ അപ്പർകുട്ടനാട്; റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ വെള്ളമിറങ്ങി
cancel
camera_alt

തി​രു​വ​ല്ല​യി​ൽ വെ​ള്ളം​ക​യ​റി വീ​ട്ടി​ൽ കുടുങ്ങിയയാളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റു​ന്നു, ആറന്മുള​യി​ൽ​ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം തി​രി​കെ പോകുന്ന മ​ത്സ്യബ​ന്ധ​ന വ​ള്ള​ങ്ങ​ൾ

പത്തനംതിട്ട: പ്രളയം രൂക്ഷമായി ബാധിച്ച ജില്ലയുടെ റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളമിറങ്ങി. എന്നാൽ, തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ പ്രളയസാഹചര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ വെള്ളം കയറാത്ത വീടുകളില്ല എന്നതാണ് സ്ഥിതി. ചൊവ്വാഴ്ച രാത്രിയിലും പെയ്ത മഴ ബുധനാഴ്ച പകൽ മാറിനിന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമായി. വീടുകളിൽ വെള്ളം കയറിയെങ്കിലും നല്ല വിഭാഗം ആളുകൾ ഇപ്പോഴും ഇവിടങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാതെ വീടുകളിൽതന്നെ കഴിയുകയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് വള്ളത്തിലും മറ്റും വീടുകളിൽ ഭക്ഷണവും കുടിവെള്ളവുമൊക്കെ എത്തിച്ചുകൊടുക്കുകയാണ്. പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചിരിക്കുന്നത് ജനങ്ങളുടെ പ്രയാസം വർധിപ്പിക്കുന്നു.

വെള്ളമിറങ്ങിയ ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിൽ ഇപ്പോഴും വ​യ​ലു​ക​ളോ​ടു ചേ​ർ​ന്നു​ള്ള റോ​ഡു​ക​ളു​ടെ ഓ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. കോ​ഴ​ഞ്ചേ​രി-​മാ​വേ​ലി​ക്ക​ര റൂ​ട്ടി​ൽ ആ​റ​ന്മു​ള​ക്ക് സ​മീ​പം കോ​ഴി​പ്പാ​ലം ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്ക് റോ​ഡി​ൽ​നി​ന്നും വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത് ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​ത്ര​മാ​ണ്. പ​ണ്ട് ആ​റ​ന്മു​ള സ​ത്ര​ക​ട​വ് ഭാ​ഗ​ത്ത് റോ​ഡി​ൽ​നി​ന്നും വെ​ള്ളം ഇ​റ​ങ്ങു​ന്ന​തി​നൊ​പ്പം ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്കു ഭാ​ഗ​ത്തു​നി​ന്നും വെ​ള്ളം വ​ലി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വി​ടെ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ അ​ഞ്ച​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ട​യാ​റ​ന്മു​ള കി​ഴ​ക്ക്, ചെ​ങ്ങ​ന്നൂ​ർ-​കോ​ഴ​ഞ്ചേ​രി റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്ത് പ​ത്തു​വ​ർ​ഷം മു​മ്പു വ​രെ വി​ശാ​ല​മാ​യ വ​യ​ലാ​യി​രു​ന്നു. പ്ര​ള​യ​സ​മ​യ​ത്ത് ഈ ​വ​യ​ൽ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റി നി​റ​യു​ന്ന​തി​നാ​ൽ റോ​ഡി​ലേ​ക്ക് അ​ധി​കം വ്യാ​പി​ച്ചി​രു​ന്നി​ല്ല. കൂ​ടാ​തെ പ്ര​ള​യം ശ​മി​ക്കു​മ്പോ​ൾ വെ​ള്ളം കോ​ഴി​ത്തോ​ട്ടി​ലൂ​ടെ ഒ​ഴു​കി പ​മ്പ​യി​ൽ എ​ത്തു​ക​യാ​ണ് പ​തി​വ്.

എ​ന്നാ​ൽ, ഇ​ന്ന് വ​യ​ൽ നി​ക​ന്നു എ​ന്ന​ത് മാ​ത്ര​മ​ല്ല, റോ​ഡി​ന്‍റെ ഓ​രം മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​മാ​ണ്. വ​യ​ൽ മേ​ഖ​ല നി​ക​ന്ന​തോ​ടെ ജ​ലം റോ​ഡി​ലേ​ക്ക് പ്ര​വ​ഹി​ക്കാ​ൻ തു​ട​ങ്ങി. കോ​ഴി​ത്തോ​ട്ടി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​ട​ഞ്ഞ​തോ​ടെ നാ​ലു ദി​വ​സം ഗ​താ​ഗ​ത​വും മു​ട​ങ്ങി. ആ​റ​ന്മു​ള കി​ട​ങ്ങ​ന്നൂ​ർ റോ​ഡി​ലും ഇ​താ​യി​രു​ന്നു സ്ഥി​തി.

ജി​ല്ല​യി​ൽ നി​ക​ന്ന​ത്​ 5000 ഹെ​ക്ട​ർ വ​യ​ൽ

പ​ത്ത​നം​തി​ട്ട: വീ​ണ്ടും ഒ​രു പ്ര​ള​യം നാ​ശം വി​ത​ച്ച ജി​ല്ല​യി​ൽ കു​റ​ഞ്ഞ​ത് 5000 ഹെ​ക്ട​ർ വ​യ​ൽ മേ​ഖ​ല നി​ക​ന്ന​താ​യാ​ണ് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്ക്. സ​മൃ​ദ്ധ​മാ​യി നെ​ൽ​കൃ​ഷി ന​ട​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ്​ ഇ​വ ഏ​റെ​യും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ കൈ​യി​ൽ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളൊ​ന്നും ഇ​ല്ല എ​ന്ന​താ​ണ്​ സ്ഥി​തി. പ്ര​ള​യ ദു​രി​തം ഏ​റെ അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശം.

കോ​യി​പ്പു​റം പാ​ട​ശേ​ഖ​രം, നെ​ല്ലി​ക്ക​ൽ പു​ഞ്ച, തൃ​ക്ക​ണ്ണ​പു​രം പു​ഞ്ച, ചെ​മ്പി​ൻ ചി​റ, ചാ​ത്ത​ൻ പാ​റ പാ​ട​ശേ​ഖ​രം, ആ​നി ക​ണ്ടം, ആ​ന​ക്കാ​ട് ചെ​മ്പി​ൻ ചി​റ എ​ന്നി​വ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ്. ഉ​ദ്ദേ​ശം 5 കി.​മീ​റ്റ​ർ നീ​ള​ത്തി​ലും ഒ​ന്ന​ര കി.​മീ​റ്റ​ർ വീ​തി​യി​ലും വ്യാ​പി​ച്ചു കി​ട​ന്ന ഈ ​പാ​ട​ശേ​ഖ​ങ്ങ​ളു​ടെ ന​ല്ലൊ​രു ഭാ​ഗ​വും നി​ക​ത്തി വീ​ടു​ക​ളും ഹൗ​സി​ങ് കോ​ള​നി​ക​ളും ഉ​യ​ർ​ന്ന​തോ​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ള​യ​ജ​ലം എ​ത്താ​റി​ല്ല. ആ​നി​ക്ക​ണ്ടം ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി നി​ക​ന്നു​ക​ഴി​ഞ്ഞു. ഇ​വി​ടെ നി​ര​വ​ധി പാ​ർ​പ്പി​ട്ട മേ​ഖ​ല​ക​ളു​ണ്ട്.

കോ​യി​പ്ര​ത്ത് പ്ര​ള​യം ശ​ക്ത​മാ​കാ​നു​ള്ള കാ​ര​ണ​വും ഇ​താ​ണ്. ആ​റ​ന്മു​ള, നീ​ർ​വി​ളാ​ക പു​ഞ്ച​ക​ളി​ൽ​നി​ന്നും മ​ന്ദ​ഗ​തി​യി​ലാ​ണ് വെ​ള്ളം ഇ​റ​ങ്ങു​ന്ന​ത്. ആ​റാ​ട്ടു​പു​ഴ​ക്കും നീ​ർ​വി​ളാ​ക​ത്തി​നും മ​ധ്യേ സ്ഥി​തി​ചെ​യ്യു​ന്ന വി​ശാ​ല​മാ​യ പു​ഞ്ച​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യെ ഒ​രു പ​രി​ധി വ​രെ തീ​വ്ര പ്ര​ള​യ​ത്തി​ൽ​നി​ന്നും ക​ര​ക​യ​റ്റു​ന്ന​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Floods continue in Upper Kuttanad; Ranni, Kozhencherry, and Aranmula flooded
Next Story