Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​ള​യം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 12 കോ​ടി​യു​ടെ ന​ഷ്​​ട​മെ​ന്ന്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ

text_fields
bookmark_border
ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്‌ടം സംഭവിച്ചത്
പ്ര​ള​യം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 12 കോ​ടി​യു​ടെ   ന​ഷ്​​ട​മെ​ന്ന്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ
cancel
camera_alt

വെ​ള്ളം നി​റ​ഞ്ഞ് ആ​റ​ന്മു​ള പു​ഞ്ച

പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ 12 കോടി രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായി കൃഷി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്‌ടം സംഭവിച്ചിരിക്കുന്നത്. വെള്ളമിറങ്ങാത്ത പല മേഖലകളിലും നഷ്ടത്തിന്‍റെ കണക്കെടുപ്പ് പൂർണമായിട്ടില്ല. ജില്ലയിൽ 53 കൃഷിഭവനുകളുടെ പരിധിയിലെ കർഷകർക്കാണ് നഷ്‌ടം സംഭവിച്ചിരിക്കുന്നത്. ഇതുവരെ 425 ഹെക്ടറിൽ കൃഷിനാശം ഉണ്ടായതായും 6294 കർഷകരുടെ വിളകൾ വെള്ളം കയറി നശിച്ചതായുമാണ് കണക്കുകൾ.

റാന്നി, കോന്നി, ആറന്മുള, തിരുവല്ല, പന്തളം, ഇരവിപേരൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് കർഷകർക്ക് കൂടുതൽ വിളനാശം ഉണ്ടായത്. കാർഷിക വിളകൾക്കുള്ള നാശനഷ്‌ടങ്ങളും കർഷകർക്ക് സംഭവിച്ച സാമ്പത്തിക നഷ്ടങ്ങളും സംബന്ധിച്ച് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ജില്ല കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വാഴ, റബർ, കിഴങ്ങ് വർഗങ്ങൾ, കപ്പ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വെറ്റില, കമുക്, കരിമ്പ്, ചക്ക എന്നീ പ്രധാന വിളകളാണ് ഏറ്റവും കൂടുതൽ നശിച്ചത്.

പ്ര​ള​യ​മൊ​ഴി​ഞ്ഞ പ​മ്പ. റാ​ന്നി ഇ​ട​ക്കു​ളം ഭാ​ഗ​ത്തു​നി​ന്നു​ള്ള ദൃ​ശ്യം

ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് ലക്ഷ്യമിട്ട് കുടുംബശ്രീ യൂനിറ്റുകളും മറ്റും നടത്തിവന്ന പൂക്കൃഷിക്കും വ്യാപകമായ നാശമുണ്ടായി. ഓണ വിപണിയിലെത്തേണ്ട ഏത്തവാഴക്കുലകളും പലയിടങ്ങളിലായി നശിച്ചു. വെള്ളം കയറിയും ഏത്തവാഴകൾക്ക് വ്യാപകമായ നാശമുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ടിലായ ഏത്തവാഴകളും നശിച്ചുതുടങ്ങി. പന്തളം ഫാമിൽ വെള്ളം കയറി അഞ്ച് എച്ച്.പി മോട്ടോർ, അഞ്ച് ഏക്കറിലെ കരിമ്പ് കൃഷി, പതിനായിരത്തോളം പാകിയ വിത്ത് തേങ്ങകൾ, 6750 ടിഷ്യൂ കൾച്ചർ വാഴ തൈകൾ, 34500 പച്ചക്കറി തൈകൾ എന്നിവയും നശിച്ചു.

പുല്ലാട് പ്രവർത്തിക്കുന്ന സ്‌റ്റേറ്റ് സീഡ് ഫാമിൽ 300 കുരുമുളക് വള്ളികൾ, 01. ഹെക്ടറിലെ ചെണ്ടുമല്ലി, ഉദ്യാന സസ്യങ്ങൾ, 0.2 ഹെക്ടറിലെ കിഴങ്ങ് വിളകൾ, 0.6 ഹെക്ടറിലെ വാഴ, 0.4 ഹെക്ടറിലെ പച്ചക്കറി കൃഷി, 3.2 ഹെക്ടറിലുള്ള നെൽകൃഷി എന്നിവയും വെള്ളം കയറി അഴുകിയതായി ഫാം ഓഫിസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. തിരുവല്ല ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിലായി ഒരു മോട്ടർഷെഡ്, 26 എസ്.വി.എ.എഫ്, 22 പെട്ടിപ്പറ മോട്ടർ, ഒരു പമ്പ് സെറ്റ്, മീറ്റർ ബോർഡ് - 1, പെട്ടിപ്പറ-2 എന്നിവയും വെള്ളം കയറി നശിച്ചവയിൽപെടും.

പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ്​ താ​ഴ്ന്നി​ട്ടും വെ​ള്ള​മി​റ​ങ്ങാ​തെ ആ​റ​ന്മു​ള പു​ഞ്ച

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ്​ താ​ഴ്ന്നി​ട്ടും വെ​ള്ള​മി​റ​ങ്ങാ​തെ ആ​റ​ന്മു​ള പു​ഞ്ച. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ല​ക്ഷ്യ​മി​ട്ടി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം പ​മ്പ ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം നി​റ​ഞ്ഞ്​ കാ​യ​ൽ​പോ​ലെ പ​ര​ന്നു​കി​ട​ക്കു​ക​യാ​ണ്. പു​ഞ്ച​യി​ലെ സം​ഭ​ര​ണി​യാ​ണ് ആ​റ​ന്മു​ള​യ‌ി​ലെ​യും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ​യും പ്ര​ള​യ​ക്കെ​ടു​തി​ക​ളെ ഒ​രു​പ​രി​ധി​വ​രെ ത​ട​യു​ന്ന​ത്. പു​ഞ്ച​ക്ക് ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ലു​മ​ധി​കം വെ​ള്ളം എ​ത്തു​മ്പോ​ഴാ​ണ് തീ​രം​വി​ട്ട് പ്ര​ള​യം വ​ഴി​മാ​റു​ക.

2018ലെ ​പ്ര​ള​യ​കാ​ല​ത്തും കു​ട്ട​നാ​ടി​നെ ര​ക്ഷി​ച്ച​ത് ആ​റ​ന്മു​ള പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു. ആ​റ​ന്മു​ള പു​ഞ്ച 1500 ഏ​ക്ക​ർ വി​സ്തൃ​തി വ​രു​മെ​ങ്കി​ൽ ഇ​തി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന നീ​ർ​വി​ളാ​കം പു​ഞ്ച​യും പ​മ്പ​ക്ക് മ​റു​ക​ര​യി​ലു​ള്ള പൂ​ഴി​ക്കു​ന്ന്-​വെ​ള്ള​ങ്ങൂ​ർ പാ​ട​ശേ​ഖ​ര​വും പൂ​വ​ത്തൂ​ർ ചെ​മ്പി​ൽ ക​ണ്ട​വും പ​ട​മ​ണ്ണും നെ​ല്ലി​ക്ക​ൽ കോ​യി​പ്രം വ​യ​ലേ​ല​ക​ളും 6000 ഏ​ക്ക​റി​ല​ധി​ക​മു​ണ്ട്.

പു​ഞ്ച​യും പാ​ട​ശേ​ഖ​ര​ങ്ങ​ളും ത​രി​ശു​കി​ട​ക്കു​ക​യാ​ണ്. വ​ലി​യ അ​ള​വി​ൽ പ്ര​ള​യ ജ​ല​ത്തെ ഇ​വ ഏ​റ്റെ​ടു​ത്ത​തി​നാ​ലാ​ണ് കെ​ടു​തി​ക​ൾ ഒ​ഴി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പ്ര​ള​യം: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 12 കോ​ടി​യു​ടെ ന​ഷ്​​ട​മെ​ന്ന്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ
Next Story