എം.സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
text_fieldsഎം.സി റോഡിൽ അപകടത്തിൽപെട്ട ലോറിയും കാറും
പന്തളം: എം.സി റോഡിൽ കുരമ്പാല മൈനാപ്പള്ളി ക്ഷേത്ര വഞ്ചിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെ കുരമ്പാല മൈനാപ്പള്ളിൽ വഞ്ചിക്ക് ജങ്ഷനിലാണ് അപകടം.കാർ യാത്രികരായ കോട്ടയം കടപ്പൂർ കാപ്പിലോരത്ത് സുധീഷ് (40), കോട്ടയം കാണക്കാരി കിണ്ണംതൊട്ടിയിൽ ലീല (65), ജയ (43), ഏറ്റുമാനൂർ നിരപ്പേൽ രാജമ്മ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവർ കർണാടക സ്വദേശി നടരാജനെ (44) പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു കാറിൽ സഞ്ചരിച്ച കുടുംബം.പന്തളം ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയതാണ് ലോറി. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണംവിട്ട് വശത്തെ കൈവരിയിൽ ഇടിച്ചാണ് നിന്നത്. കാറിന്‍റെ മുൻ ഭാഗം തകർന്നു.
നിയന്ത്രണംവിട്ട ലോറി റോഡിന്‍റെ മധ്യഭാഗത്ത് എതിർദിശയിൽ മറിഞ്ഞു. അടൂരിൽനിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

