അഞ്ച് വില്ലേജ് ഓഫിസ് കൂടി സ്മാര്‍ട്ടാകും
text_fieldsഅങ്ങാടിക്കൽ സ്മാര്‍ട്ട് വില്ലേജ് ഓഫിസ്
പത്തനംതിട്ട: ജില്ലയിലെ അഞ്ചു വില്ലേജ് ഓഫിസുകൾ കൂടി സ്മാര്‍ട്ടാകും. ചെന്നീര്‍ക്കര, ആറന്മുള, കോന്നി താഴം, കൂടല്‍, നിരണം എന്നിവയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസാകുന്നത്. നിർമാണം പുരോഗമിക്കുകയാണ്. ജില്ലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ 22 വില്ലേജുകളാണ് ഇതിനകം ‘സ്മാർട്ട്’ ആയത്. പൊതുജന സേവനം കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 9.56 കോടിയാണ് അനുവദിച്ചത്.
ജില്ലയിലെ 70 വില്ലേജ് ഓഫിസില്‍ 40 നാണ് ആദ്യഘട്ട ഭരണാനുമതി ലഭിച്ചത്. ഇതിൽ കൊടുമണ്‍, തുമ്പമണ്‍, കൂരമ്പാല, ഏനാത്ത്, പള്ളിക്കല്‍, പെരിങ്ങനാട്, കടമ്പനാട്, അങ്ങാടിക്കല്‍, കുളനട, പത്തനംതിട്ട, ഇരവിപേരൂര്‍, കൊല്ലമുള, അയിരൂര്‍, ചെത്തയ്ക്കല്‍, വടശേരിക്കര, ചെറുകോല്‍, എഴുമറ്റൂര്‍, കോട്ടങ്ങല്‍, മൈലപ്ര, തിരുവല്ല, കടപ്ര, കുന്നന്താനം എന്നീ 22 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടായി. 2020-21, 2021-22 ല്‍ 44 ലക്ഷം രൂപയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്ക് അനുവദിച്ചത്. 2022-23 ല്‍ 50 ലക്ഷമാക്കി ഉയര്‍ത്തി. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനും പൊതുമരാമത്ത് വകുപ്പിനുമാണ് നിര്‍മാണ ചുമതല.
വില്ലേജ് ഓഫിസുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വേഗത്തിലും കൃത്യതയിലും സേവനം എത്തിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗകര്യപ്രദമായ രീതിയിലാണ് ഓഫിസ് രൂപകല്പന. വിശാലമായ വരാന്ത, കാത്തിരിപ്പ് കേന്ദ്രം, മീറ്റിങ് ഹാള്‍, റെക്കോഡ് മുറി, ഭക്ഷണ മുറി, കുടിവെള്ളം, ആധുനിക രീതിയിലുള്ള ശുചിമുറി, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് തുടങ്ങി എല്ലാ വിധ സൗകര്യവും സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

