പത്തനംതിട്ട നഗരത്തിൽ വീണ്ടും കടയിൽ തീപിടിത്തം
text_fieldsപത്തനംതിട്ട ചുരുളിക്കോട്ടെ അടൂർ സ്വദേശി അജയ് ശങ്കറിെൻറ ഇലക്ട്രോണിക്സ് ആൻഡ് പ്ലംബിങ് കടയിലുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേന അണക്കുന്നു
പത്തനംതിട്ട: ടി.കെ റോഡിൽ ചുരുളിക്കോട്ടെ ഇലക്ട്രോണിക്സ് ആൻഡ് പ്ലംബിങ് കടയിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ 11. 30ന് കടയിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ അറിയിച്ച ഉടൻ പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷ സേനയുടെ മൂന്ന് യൂനിറ്റ് സ്ഥലത്തെത്തി. പുറക് വശത്തെ പൂട്ട് പൊളിച്ചാണ് കെടുത്തിയത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. അഗ്നിരക്ഷസേന വേഗം സ്ഥലത്ത് എത്തിയതിനാൽ വലിയ അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ അണച്ചതിനാൽ കടയിലെ സാധനങ്ങൾ നശിച്ചില്ല. അടൂർ സ്വദേശി അജയ് ശങ്കറിെൻറ കടയാണ്. സ്റ്റേഷൻ ഓഫിസർ ജോസഫ് ജോസഫ്, അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അണച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.