ബാർ ഹോട്ടലിലെ മുറിയിൽ തീപിടിത്തം
text_fieldsതീ പിടിത്തമുണ്ടായ അടൂർ യമുന ബാറിലെ മുറി
അടൂർ: ബാർ ഹോട്ടലിലെ മുറിയിൽ തീപിടിത്തം. പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ യമുന ബാർ ഹോട്ടലിൽ രണ്ടാം നിലയിലെ 204ാം നമ്പർ മുറിയിലാണ് തീപിടിച്ചത്. ഹോട്ടലിലെ അഗ്നിപ്രതിരോധ ഉപകരണങ്ങൾ ഉപയോഗിച്ച് അഗ്നിരക്ഷ സേന ആരംഭഘട്ടത്തിൽതന്നെ അണച്ചു.
മുറിയിലെ എയർ കണ്ടീഷൻ, ബെഡുകൾ, സ്വിച്ച് പാനൽ തുടങ്ങിയവ ഭാഗികമായി കത്തിനശിച്ചു. സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ ടി.എസ്. ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. പ്രദീപ്, എസ്.വി. അരുൺജിത്, എ. മുഹമ്മദ്, ആർ. രവി, ഹോംഗാർഡ് ജി. ഭാർഗവൻ, എസ്. വേണുഗോപാൽ എന്നിവരാണ് തീയണച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

