അവശ്യവസ്തുക്കള്‍ എത്തിച്ചുനല്കാന് അഗ്നിരക്ഷാസേന
text_fieldsപത്തനംതിട്ട: ആളുകള്‍ പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ പരിമിതപ്പെടുത്തേണ്ട അവസരം കണക്കിലെടുത്ത് അഗ്നിരക്ഷാ വകുപ്പ് കണ്ട്രോള് റൂം തുറന്നു.
കണ്ടെയ്ൻമെൻറ് സോണുകളില്‍ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നതിന് സേവനം ലഭിക്കുമെന്ന് ജില്ല അഗ്നിരക്ഷാ ഓഫിസര്‍ കെ. ഹരികുമാര്‍ അറിയിച്ചു.
അടിയന്തര സഹായങ്ങള്‍ക്ക് ജില്ലതല കണ്ട്രോള് റൂം നമ്പറായ 0468 2271101 നമ്പറില്‍ ബന്ധപ്പെടാമെന്ന് പത്തനംതിട്ട സ്റ്റേഷന് ഓഫിസര്‍ വി. വിനോദ് കുമാര്‍ അറിയിച്ചു. ജില്ല ഫയര്‍ ഓഫിസര്‍ - 9497920112. പത്തനംതിട്ട -04682222001, 9497920090. അടൂര്‍ -04734229100, 9497920091. തിരുവല്ല - 04692600101, 9497920093. റാന്നി - 4735224101, 9497920095. കോന്നി -04682245300, 9497920088. സീതത്തോട് - 04735258101, 949792028 നമ്പറുകളിലും സഹായത്തിന് ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

