Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട...

പത്തനംതിട്ട സി.പി.എമ്മിൽ പോര്​ മുറുകുന്നു

text_fields
bookmark_border
manakuttan commits suicide: CPM leaders in accused list
cancel

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ സി.​പി.​എ​മ്മി​നു​ള്ളി​ൽ ചേ​രി​പ്പോ​ര്​ മു​റു​കു​ന്നു. ഇ​പ്പോ​ൾ ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ര്​​ രൂ​ക്ഷ​മാ​യ​ത്. പ​ത്ത​നം​തി​ട്ട നോ​ർ​ത്ത്്, സൗ​ത്ത് എ​ന്നി​ങ്ങ​നെ ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജി​ക്കാ​നാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള​ത്.

ചി​ല നേ​താ​ക്ക​ളു​ടെ ഇ​ഷ്​​ട​ക്കാ​െ​ര മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​താ​ണ് ഒ​രു​വി​ഭാ​ഗ​ത്തി​െൻറ വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്. ക​മ്മി​റ്റി​യി​ൽ അ​ർ​ഹ​രാ​യ പ​ല​രെ​യും ത​ഴ​ഞ്ഞ​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ല ബ്രാ​ഞ്ചു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ​ത്രെ. ഇ​തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.പാ​ർ​ട്ടി​യെ വ​ർ​ഗീ​യ ചേ​രി​യി​ൽ ത​ള​ക്കാ​ൻ വേ​ണ്ടി​യാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി വി​ഭ​ജി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ, അം​ഗ​സം​ഖ്യ കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ഭ​ജി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

അം​ഗ​സം​ഖ്യ കൂ​ടു​ത​ലു​ള്ള സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളും ഇ​ത്ത​ര​ത്തി​ൽ വി​ഭ​ജി​ച്ച​താ​യും അ​വ​ർ പ​റ​യു​ന്നു. ടൗ​ൺ ക​മ്മി​റ്റി വി​ഭ​ജി​ക്കാ​ൻ ജി​ല്ല ക​മ്മി​റ്റി ഒ​രു​വ​ർ​ഷം മു​മ്പ് തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് നീ​ണ്ടു​പോ​യി. മൊ​ത്തം 19 ബ്രാ​ഞ്ചു​ക​ളാ​ണ് ടൗ​ൺ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള​ത്. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി 260ഓ​ളം പാ​ർ​ട്ടി മെം​ബ​ർ​മാ​രു​മു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും നി​ർ​ജീ​വ​മാെ​ണ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ടു​ത്ത പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പ് മു​ത​ലാ​ണ് സി.​പി.​എ​മ്മി​നു​ള്ളി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ത്ത​ത്.

പ​ത്താം വാ​ർ​ഡി​ൽ എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​ത്. വാ​ർ​ഡി​ൽ എ​ൽ.​ഡി.​എ​ഫി​ലെ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി മൂ​ന്നാം​സ്ഥാ​ന​ത്ത് പോ​യ​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. മ​റ്റു​ചി​ല വാ​ർ​ഡു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ചി​ല നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ന​ഗ​ര​സ​ഭ​യി​ൽ എ​സ്.​ഡി.​പി.​ഐ​യു​ടെ ര​ഹ​സ്യ​പി​ന്തു​ണ​യോ​ടെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തിേ​ല​റി​യ​തും ഒ​രു വി​ഭാ​ഗ​ത്തിെൻറ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി. സി.​പി.​ഐ​യും പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM
News Summary - Fighting intensifies in Pathanamthitta CPM
Next Story