'കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം വേണം'
text_fieldsകർഷകസംഘം പൊതുസമ്മേളനം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ജില്ലയിലെ കൃഷിക്കാർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുവാൻ അധികാരികൾ സുസ്ഥിരവും ശാസ്‌ത്രീയവുമായ നടപടി കൈക്കൊള്ളണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം ഭൂരിപക്ഷം കർഷകരെയും ബാധിക്കുകയാണ്.
വളത്തിന്റെ വിലവർധന കാരണം കൃഷി തുടർന്ന് കൊണ്ടുപോകുന്നതിന് കഴിയാതെ വരുന്നു. ഇവയെല്ലാം പരിഹരിക്കാൻ നടപടി വേണം. അപ്പർകുട്ടനാടിന്റെ ഭാഗമായ കവിയൂർ പുഞ്ചയുടെ പകുതിയോളം ഭാഗം വെള്ളക്കെട്ടും ചതുപ്പുമാണ്. പുഞ്ചയിലേക്ക് വെള്ളമെത്തിക്കുന്നതും തുറന്നുവിടുന്നതുമായ കറ്റോട് ചീപ്പ് അറ്റകുറ്റപ്പണി നടത്തി കൃഷിയോഗ്യമാക്കണം.
കൃഷിക്കാരെ ബാധിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ഒഴിവാക്കാൻ ശാസ്‌ത്രീയ നടപടി വേണം. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാൻ തൊഴിൽ സേനകൾ രൂപവത്കരിക്കണം. റബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

