Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡോക്​ടേഴ്​സ്​ ദിനത്തിൽ...

ഡോക്​ടേഴ്​സ്​ ദിനത്തിൽ ഡോ. ആശിഷിന്​ മാധ്യമപ്രവർത്തകരുടെ യാത്രയയപ്പ്

text_fields
bookmark_border
ഡോക്​ടേഴ്​സ്​ ദിനത്തിൽ ഡോ. ആശിഷിന്​ മാധ്യമപ്രവർത്തകരുടെ യാത്രയയപ്പ്
cancel

പ​ത്ത​നം​തി​ട്ട: പ​തി​നൊ​ന്ന​ര വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ​ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം സ്ഥ​ലം മാ​റി പോ​കു​ന്ന ​െറ​സി​ഡ​ന്‍റ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​ർ.​എം.​ഒ) ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ​കു​മാ​റി​ന്​ മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​ർ പ്ര​സ്​​ക്ല​ബി​ൽ സ്​​നോ​ഹോ​ഷ്മ​ള യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ജ​ന്മ​നാ​ടാ​യ പു​ന​ലൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് സ്ഥ​ലം​മാ​റു​ന്ന​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്​ ജ​ന​കീ​യ മു​ഖം ന​ൽ​കു​ന്ന​തി​ലും കോ​വി​ഡ്കാ​ല​ത്തെ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ കു​മാ​ർ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു ഡോ​ക്​​ടേ​ഴ്​​സ്​ ദി​ന​മാ​യ ശ​നി​യാ​ഴ്ച ആ​ദ​രം ന​ൽ​കി​യ​ത്.

2012 ജ​നു​വ​രി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ർ.​എം.​ഒ​യു​ടെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ല​ത്തെ അ​ന്ന​ത്തെ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ൻ മാ​ത്യു​വും ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ കു​മാ​റും ചേ​ർ​ന്നാ​ണ് പ​രാ​തി​ക്ക്​ ഇ​ടം​കൊ​ടു​ക്കാ​തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.

പ്ര​തി​സ​ന്ധി​ക​ളു​ടെ സ​മ​യം കൂ​ടി​യാ​യി​രു​ന്നു അ​ത്. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ൾ, എ​ൻ 95 മാ​സ്കു​ക​ൾ, രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണം, വെ​ള്ളം, വ​സ്ത്രം തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ഏ​റെ ക​ഷ്ട​പ്പെ​ട്ടു. ഇ​തി​നൊ​ക്കെ ആ​ദ്യം സ്വ​ന്തം പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും ചെ​ല​വാ​ക്കേ​ണ്ടി വ​ന്നു. ലോ​ക്ഡൗ​ൺ വ​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ൾ ഇ​ല്ലാ​താ​യി. ഇ​തി​നു പ​രി​ഹാ​ര​മാ​യി ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന് അ​ടു​ക്ക​ള​യും തു​ട​ങ്ങി. കോ​വി​ഡ് സ​മ​യ​ത്ത് ഒ​ന്ന​ര​മാ​സം വ​രെ വീ​ട്ടി​ൽ പോ​കാ​തെ ഡോ. ​ആ​ശി​ഷ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും രോ​ഗി​ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​വും അ​ദ്ദേ​ഹ​ത്തെ ജ​ന​കീ​യ​നാ​ക്കി മാ​റ്റി. ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. കാ​ത്ത്​ ലാ​ബ്, ന​വീ​ക​രി​ച്ച പേ​വാ​ർ​ഡ് ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി​യി​ലെ അ​ഡ്മി​നി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ. ​ബി​ജു, ട്ര​ഷ​റ​ർ എ​സ്. ഷാ​ജ​ഹാ​ൻ, മാ​ധ്യ​മ ​പ്ര​വ​ർ​ത്ത​ക​രാ​യ ബോ​ബി എ​ബ്ര​ഹാം, ബി​ജു കു​ര്യ​ൻ, ജി.​വി​ശാ​ഖ​ൻ, ബി​നി​യ ബാ​ബു, ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും അ​ദ്ദേ​ഹ​ത്തി​ന്​ യാ​ത്ര​യ​യ​പ്പ്ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittajournalistsDoctors DayDr Ashish
News Summary - Farewell to Dr. Ashish by journalists On Doctors' Day
Next Story