കാലാവധി കഴിഞ്ഞു; കോവിഡ് വാക്സിൻ വിതരണം നിലച്ചു
text_fieldsപന്തളം: സ്റ്റോക്ക് ഉണ്ടായിരുന്ന കോവിഡ് വാക്സിെൻറ കാലാവധി കഴിഞ്ഞതോടെ സർക്കാർ ആശുപത്രികളിലെ വാക്സിൻ വിതരണം നിലച്ചു. 31 വരെയാണ് വാക്സിന് കാലാവധി ഉണ്ടായിരുന്നത്. പുതിയ സ്റ്റോക്ക് ലഭ്യമായാൽ മാത്രമേ ഇനി സർക്കാർ ആശുപത്രികൾ വഴി വാക്സീൻ വിതരണം നടക്കൂ.
കോവിഷീൽഡ്, കോവാക്സീൻ, കോർബെവാക്സ് വാക്സീനുകൾ 2000 ഡോസ് വീതം ജില്ലയിലെ ആരോഗ്യവിഭാഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭ്യമാകുന്ന മുറയ്ക്ക് ആവും വിതരണം. നിലവിൽ ജില്ലയിലെ നാല് സ്വകാര്യ ആശുപത്രികൾ വഴി കോവിഷീൽഡ് വാക്സിൻ ലഭ്യമാകുന്നുണ്ട്.
മൂന്നാം ഡോസ് കരുതൽ വാക്സിൻ വളരെ കുറച്ചുപേർ മാത്രമാണ് ജില്ലയിൽ എടുത്തിട്ടുള്ളത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണെങ്കിലും ഈ വിഭാഗത്തിലെ 80 ശതമാനത്തിൽ അധികം പേരും വാക്സിൻ എടുത്തിട്ടില്ല.
ആശാവർക്കർമാർ വഴി പലതവണ വാർഡ് തലങ്ങളിൽ ബോധവത്കരണം നടത്തിയിരുന്നു. പുതിയ കോവിഡ് വകഭേദത്തിെൻറ പശ്ചാത്തലത്തിൽ കൂടുതൽ നിബന്ധനകൾ വരുന്നതോടെ പരമാവധി ആളുകൾ ബൂസ്റ്റർ ഡോസ് എടുക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

