കാപ്പ പ്രകാരം ജില്ലയിൽനിന്ന് പുറത്താക്കി
text_fieldsസുബി
പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. പെരുമ്പെട്ടി എഴുമറ്റൂർ ചാലാപള്ളി പുള്ളോലിതടത്തിൽ വീട്ടിൽ സുബി (28)നെയാണ് ജില്ല പോലീസ് മേധാവി വി.അജിത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവായത്.
2017 മുതൽ സുബിൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ക്രമസമാധാനപ്രശ്ങ്ങൾ സൃഷ്ടിക്കുകയുമാണ്. പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഉത്തരവ്.
കോടതിയിൽ ഹാജരാകുന്നതിനും അടുത്ത ബന്ധുക്കളുടെ വിവാഹം, മരണം എന്നീ അവസരങ്ങളിലും ജില്ല പോലീസ് മേധാവിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയോടെ ജില്ലയിൽ പ്രവേശിക്കാമെന്ന വ്യവസ്തയോടെയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്.

