Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി ലോല മേഖല; ജില്ലയിൽ ഏഴ് വില്ലേജുകളിൽ നാളെ കരിദിനാചരണം

text_fields
bookmark_border
പരിസ്ഥിതി ലോല മേഖല; ജില്ലയിൽ ഏഴ് വില്ലേജുകളിൽ നാളെ കരിദിനാചരണം
cancel

പത്തനംതിട്ട: പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിലെ നിർദേശങ്ങളെ യു.ഡി.എഫ് സർക്കാർ പൂർണമായി പിന്തുണക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള കൊടുംചതിയാണെന്നും സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മേഖലയിലെ ഏഴ് വില്ലേജുകളിൽ കരിദിനമാചരിക്കും.

ജില്ലയിൽ ഏഴ് വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ വരുക. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് നൽകിയ നിർദേശങ്ങളിൽ ജില്ലയിലെ ഒരു വില്ലേജിനെപോലും ഒഴിവാക്കിയില്ല. 2018ൽ പിണറായി സർക്കാർ കേന്ദ്രസർക്കാറിന് കൊടുത്ത നിർദേശത്തിൽ 7 വില്ലേജുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കുകയും പരിസ്‌ഥിതി ലോല പ്രദേശം വനത്തിനുള്ളിൽ നിലനിർത്തണമെന്നും നിലപാട് എടുക്കുകയും ചെയ്തിരുന്നു. അതിനു കടകവിരുദ്ധമായി ജനവാസ കേന്ദ്രങ്ങളടക്കം ഉൾപ്പെടുത്തിയ നിർദേശമാണ് യു.ഡി.എഫ് അംഗീകരിച്ചിരിക്കുന്നത്.

ജില്ലയുടെ ഏഴ് വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം നേതൃത്വത്തിൽ 75000ത്തിലധികം അപ്പീലുകൾ അയച്ചിട്ടുണ്ട്. പെരുനാട്, ചിറ്റാർ, സീതത്തോട് വടശ്ശേരിക്കര വില്ലേജുകളിൽനിന്ന് 15,000ത്തിലധികവും കൊല്ലമുള, തണ്ണിത്തോട്, വടശ്ശേരിക്കര വില്ലേജുകളിൽനിന്ന് 15,000 വീതവും അപ്പീലുകളാണ് അയച്ചത്. സി.പി.എം ശക്തമായ സമരപരിപാടികൾ തുടരുമെന്നും രാജു എബ്രഹാം പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ, അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവരും പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ESZ: Black Day in Seven Villages Tomorrow
Next Story