വിഷുസമ്മാനം; ജില്ല ആസ്ഥാനത്ത് വനിതാ മിത്ര കേന്ദ്രം
text_fieldsപത്തനംതിട്ട: വിഷു സമ്മാനമായി സംസ്ഥാന വനിത വികസന കോര്പറേഷന് പത്തനംതിട്ട കണ്ണങ്കരയില്‍ 80 വനിതകള്‍ക്ക് താമസ സൗകര്യവും കുഞ്ഞുങ്ങള്‍ക്ക് ഡേ കെയര്‍ സെന്ററും ഒരുക്കുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ പൊതുമേഖല സ്ഥാപനമായ സംസ്ഥാന വനിത വികസന കോര്പറേഷന് വനിതകള്‍ക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം തുറക്കുന്നത്.
വിവിധ ജില്ലയിലായി വനിത വികസന കോര്പറേഷന് വനിതാ മിത്ര കേന്ദ്രം ഹോസ്റ്റലുകളും കുഞ്ഞുങ്ങള്‍ക്കുള്ള ഡേ കെയര്‍ സെന്ററുകളും തുറന്നിട്ടുണ്ട്. മികച്ചനിലയില്‍ വനിതാ ഹോസ്റ്റലുകളും നടത്തുന്നുണ്ട്.
ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകര്‍ക്കുള്ള വായ്പാ വിതരണം പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് നിര്‍വഹിക്കും. ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും.
സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയര്പേഴ്സൻ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

