Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംരംഭക വര്‍ഷം 4.0; ലക്ഷ്യം കൈവരിച്ച് ജില്ല

text_fields
bookmark_border
ജില്ലയില്‍ 2025-26 ല്‍ 5217 യൂനിറ്റ് ആരംഭിച്ചു
സംരംഭക വര്‍ഷം 4.0; ലക്ഷ്യം കൈവരിച്ച് ജില്ല
cancel
Listen to this Article

പത്തനംതിട്ട: വ്യവസായ വകുപ്പിന്റെ സംരഭക വര്‍ഷം 4.0 പദ്ധതിയുടെ ഭാഗമായി ലക്ഷ്യത്തിലെത്തിയ ആദ്യ ജില്ലയെന്ന ബഹുമതി പത്തനംതിട്ടക്ക്. സംരംഭക വര്‍ഷ 4.0 പദ്ധതിയുടെ ഭാഗമായി ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 20 ബിസിനസ് ഡെവലപ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ (ബി.ഡി.എസ്.പി) നിയമിച്ചു. ഏകോപിത ആസൂത്രണം, തുടര്‍ച്ചയായ നിരീക്ഷണം, ശക്തമായ ഫീല്‍ഡ്‌ലെവല്‍ ഇടപെടല്‍ എന്നിവയിലൂടെ ഓരോ ബി.ഡി.എസ്.പികള്‍ക്കും 200 സംരംഭം വീതം ആരംഭിക്കാന്‍ സൗകര്യമൊരുക്കി.

ജില്ലയില്‍ 2025-26 ല്‍ 5217 യൂനിറ്റ് ആരംഭിച്ച് 10,067 തൊഴിലവസരം സൃഷ്ടിച്ചു. 3,800 വനിതകള്‍ സംരംഭകരായി. ഉൽപാദനമേഖലയില്‍ 732 സംരംഭങ്ങളിലൂടെ 1,496 ഉം സേവനമേഖലയില്‍ 2,378 സംരംഭങ്ങളിലൂടെ 4,836 തൊഴിലവസരങ്ങളുമൊരുക്കി. ഉല്‍പാദനമേഖലയിലെ 423 സംരംഭങ്ങള്‍ കാര്‍ഷിക അധിഷ്ഠിത ഭക്ഷ്യോല്‍പന്നങ്ങളുമായി ബന്ധമുള്ളതാണ്. വസ്ത്രമേഖലയില്‍ 70 ഉം ജനറല്‍ എഞ്ചിനീയറിങില്‍ 13 യൂനിറ്റും ആരംഭിച്ചു.

വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ, സര്‍ക്കാര്‍ പദ്ധതി എളുപ്പത്തില്‍ ലഭ്യമാക്കുക, സുസ്ഥിര വ്യാവസായിക വികസനം, നൂതനാശയങ്ങള്‍ക്കും സ്വയം തൊഴിലിനുള്ള പ്രോത്സാഹനം നല്‍കുക തുടങ്ങിയവയിലൂടെ ജില്ല വ്യവസായ കേന്ദ്രം ജില്ലയിലെ സംരംഭക വളര്‍ച്ച ശക്തിപ്പെടുത്തി. മുന്‍ വര്‍ഷങ്ങളിലെ മുഴുവന്‍ സംരംഭകരുടെയും സുസ്ഥിരത പഠനവും ജില്ല വ്യാവസായിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സംരംഭകര്‍ക്കുള്ള മാര്‍ഗനിർദേശം നല്‍കുന്നതിലും സാമ്പത്തിക, സാങ്കേതിക സഹായം ഒരുക്കുന്നതിലും ബി.ഡി.എസ്.പി ശൃംഖല നിര്‍ണായക പങ്ക് വഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Entrepreneurship Year 4.0; District achieves target
Next Story