‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളക്ക് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ തുടക്കം
text_fieldsഎന്റെ കേരളം പ്രദര്‍ശന വിപണന മേള മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: എന്റെ കേരളം പ്രദര്‍ശന വിപണന മേള ജില്ല സ്റ്റേഡിയത്തില്‍ മന്ത്രി വീണജോർജ് ഉദ്ഘാടനം ചെയ്തു. ഇരുനൂറിലേറെ സ്റ്റാളുകള്‍, ഉദ്ഘാടന-സമാപന ചടങ്ങുകളും കലാപരിപാടികളും നടക്കുന്ന ഓഡിറ്റോറിയം, രുചികരവും വൈവിധ്യപൂര്‍ണവുമായ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ്കോര്‍ട്ട് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള,
മൂലൂർ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാലൻ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, എ.ഡി.എം ബി. രാധാകൃഷ്ണൻ, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻ ജില്ല ഇൻഫർമേഷൻ ഓഫിസർ സി. മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

