ഏനാത്ത് എസ്.വി എൽ.പി.എസ് സ്കൂൾ കെട്ടിടം തകർച്ചയിൽ
text_fieldsനിർമാണം പാതിവഴിയിലായ പുതിയ കെട്ടിടം
അടൂർ: ഏനാത്ത് പടിഞ്ഞാറ്റേകര കീരത്തിൽ എസ്.വി.എൽ.പി സ്കൂൾ കെട്ടിടം. തകർച്ചയിൽ മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന ക്ലാസ് മുറികളും ഓഫിസ് റൂമുമാണുള്ളത്. 75 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരമായാണ് പുതിയ കെട്ടിടവും ഓഫിസ് റൂമും ഡൈനിങ് ഹാളും കൂടി രൂപകൽപന ചെയ്തത്. കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും ചേർന്നുള്ള എൻ.ആർ.ഇ.ജി പദ്ധതി ഫണ്ടാണ് ചെലവഴിക്കുന്നത്.
2021 ഡിസംബർ അഞ്ചിന് പണി ആരംഭിച്ച കെട്ടിടം വാർപ്പ് പരുവത്തിൽ എത്തിനിൽക്കുന്നു. മഴയും വെയിലുമേറ്റ് കെട്ടിടത്തിന്റെ കട്ടളയും ജനാലകളും അടക്കം നശിക്കുകയാണ്. മെറ്റീരിയൽസ് ഇനത്തിൽ കരാറുകാരനെ ലഭിക്കേണ്ട എട്ടുലക്ഷം രൂപ ഇന്നേവരെ നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
പറക്കോട് ബ്ലോക്ക് ഓഫിസിലും ഏഴംകുളം പഞ്ചായത്ത് ഓഫിസിലും തിരക്കിയപ്പോൾ കരാറുകാരന്റെ വെണ്ടർ രജിസ്ട്രേഷൻ ശരിയായിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. കരാറുകാരൻ മുദ്രപ്പത്രത്തിൽ എഗ്രിമെന്‍റ് ചെയ്താൽ ഏഴാം നാൾ എഗ്രിമെന്‍റ് എക്സിക്യൂട്ടിവ് ആവേണ്ടതാണ്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി തുക മറ്റുള്ളവക്ക് മാറ്റി ചെലവാക്കുന്നതാണ് വെല്ലുവിളിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

