ഗുരുനാഥൻമണ്ണ് കുന്നത്ത് കൃഷിയിടത്തിൽ കാട്ടാന ചരിഞ്ഞനിലയിൽ
text_fieldsചിറ്റാർ: ഗുരുനാഥൻമണ്ണ് കുന്നത്ത് കൃഷിയിടത്തിൽ എട്ടുവയസ്സുള്ള കാട്ടാന ചരിഞ്ഞനിലയിൽ. ഗുരുനാഥൻമണ്ണ് പുത്തൻപറമ്പിൽ പോൾ എൻ. കലാധരെൻറ കൃഷിഭൂമിയിലാണ് പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടത്.
വെള്ളിയാഴ്ച രാവിലെ 11ന് കൃഷിയിടത്തിൽ എത്തിയ പോളിെൻറ ഭാര്യ റോസമ്മയാണ് ആനയുടെ ജഡം ആദ്യം കണ്ടത്. സംഭവം അറിഞ്ഞ് വടശ്ശേരിക്കര റേഞ്ച് ഓഫിസർ ആർ. വിനോദ്, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ജി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നു. ശനിയാഴ്ച രാവിലെ ആനയുടെ ജഡം കോന്നി വെറ്ററിനറി ഡോക്ടർ ശ്യാം എത്തി പോസ്റ്റ്േമാർട്ടം ചെയ്യും.
വടശ്ശേരിക്കര റേഞ്ചിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടുമാസത്തിലധികമായി ഈ പിടിയാന ഗുരുനാഥൻമണ്ണ്, കുന്നം ഭാഗങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

