വൈദ്യുതി യൂനിറ്റ് കൂടുതൽ: പൊരുത്തക്കേടുകളുടെ ബിൽ
text_fieldsപത്തനംതിട്ട: വൈദ്യുതി ബില്ലിൽ രണ്ട് തീയതികളും യൂനിറ്റ് രേഖപ്പെടുത്തിയതിൽ പൊരുത്തക്കേടും.ഇലന്തൂർ പഞ്ചായത്ത് മുൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റുമായ ബാബു ജി. തര്യന്റെ ഇലന്തൂരിലെ വീട്ടിൽ വെള്ളിയാഴ്ച എടുത്ത മീറ്റർ റീഡിങ്ങിലാണ് നിറയെ പൊരുത്തക്കേടുകൾ.
മീറ്റർ റീഡിങ് 659 ആണെന്നിരിക്കെ ഉപഭോക്താവിന് ലഭിച്ച ബില്ലിൽ 695 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. റീഡിങ് എടുത്തത് വെള്ളിയാഴ്ചയാണെങ്കിലും ചൊവ്വാഴ്ചയാണ് ബില്ലിലെ തീയതി. എന്നാൽ, ബില്ലിന്റെ ഏറ്റവും അടിയിൽ വെള്ളിയാഴ്ചത്തെ തീയതിയും സമയവുമുണ്ട്. മുമ്പും ഇത്തരം സംശയങ്ങൾ വന്നിരുന്നു.തുടർന്ന് ദിവസവും മീറ്റർ റീഡിങ് നോക്കി ഡയറിയിൽ എഴുതിവെക്കാറുണ്ടെന്ന് ബാബുജി തര്യൻ പറഞ്ഞു. ഏഴാം തീയതി ചൊവ്വാഴ്ച ഉപയോഗിച്ചത് 650 യൂനിറ്റാണ്.
വെള്ളിയാഴ്ച എടുത്ത റീഡിങ് പ്രകരം 695 യൂനിറ്റിന് 1315 രൂപയാണ് കെ.എസ്.ഇ.ബിയിൽ അടക്കേണ്ടത്. ഇത് സംബന്ധിച്ച് പരാതി പറയാൻ ഇലവുംതിട്ട കെ.എസ്.ഇ.ബി ഓഫിസിൽ വിളിച്ചപ്പോൾ ജീവനക്കാർ തട്ടിക്കയറിയതായി പറഞ്ഞു. മുഖ്യമന്ത്രി, ഉപഭോക്തൃകോടതി, വൈദ്യുതി മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നും പറഞ്ഞു. യൂനിറ്റ് കൂടിയാൽ നിലവിലെ സ്ലാബിൽ വ്യത്യാസം വരുകയും വൈദ്യുത ചാർജ് തുക ഉയരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

