Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇക്കോ ടൂറിസം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കും: വനം മന്ത്രി

text_fields
bookmark_border
ഇക്കോ ടൂറിസം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കും: വനം മന്ത്രി
cancel

പത്തനംതിട്ട: ഇക്കോ ടൂറിസം കേന്ദ്രങ്ങളെ പൂർണമായും മാലിന്യമുക്തമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഗവിയിലെ കെ.എഫ്.ഡി.സിക്ക് കീഴിലെ തോട്ടം തൊഴിലാളികളുമായി സംവദിക്കുകയായിരുന്നു വനംമന്ത്രി. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും. ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് വനം വകുപ്പ് മാറും. അതിനായി സോളാർ പ്ലാന്റുകൾ സ്ഥാപിക്കും.

ടൂറിസ്റ്റുകളെത്തുന്ന വനപ്രദേശങ്ങളിൽ നിന്നും ഓരോ തവണയും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്യേണ്ടി വരുന്നത്. ഇത് പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ഇത് സംബന്ധിച്ച് ടൂറിസ്റ്റുകൾക്കും പരിസരവാസികൾക്കും അവബോധം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വർഷങ്ങളായി കെ.എഫ്.ഡി.സിയുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഘട്ടംഘട്ടമായി ലയങ്ങൾ പുനരുദ്ധരിക്കും. ആദ്യഘട്ടമായി ലയങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ അടിയന്തര നടപടി കൈക്കൊള്ളും. ഗവിയിലേക്കുള്ള റോഡുകൾ മഴയത്ത് തകരാത്തവിധം മാസ്റ്റർ പ്ലാൻ തയാറാക്കി അത്യാധുനിക രീതിയിൽ നവീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ecotourism Centers Will Be Made Completely Waste-Free: Forest Minister
Next Story