Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ​യോ​ധി​ക​ന്റെ...

വ​യോ​ധി​ക​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ടം; ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ

text_fields
bookmark_border
വ​യോ​ധി​ക​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ടം; ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ
cancel
camera_alt

പ​ത്ത​നം​തി​ട്ട അ​ബാ​ൻ ജ​ങ്ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ, തി​രു​വോ​ണ നാ​ളി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ, അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​റി​ലെ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ അ​ബാ​ൻ ജ​ങ്ഷ​നി​ലാ​ണ് അ​പ​ക​ടം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി ഓ​ടി​ച്ച വാ​ഗ​ണ​ർ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട്​ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യെ തു​ട​ർ​ന്ന്​ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ റി​ട്ട. ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വ​ല​ഞ്ചു​ഴി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റാ​ണ് (74) മ​രി​ച്ച​ത്. വൈ​കീ​ട്ട് ക​ട​യി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു​ള്ള ഭ​ക്ഷ​ണം വാ​ങ്ങാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​പ​ക​ട​ത്തി​ൽ വാ​ഗ​ണ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​ു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ലു​ണ്ടാ​യി​രു​ന്ന ഓ​മ​ല്ലൂ​ർ സ്വ​ദേ​ശി വി​ശ്വ​ജി​ത്ത്, വി​ജ​യ്​ മ​ണ്ട​ൽ (22), ആ​ശി​ക്കു​ൾ (19), അ​ങ്കി​ത്ത് (22), സ​ൻ​ജി​ത്ത്​ (18), ആ​േ​ൻ​റാ​നീ​സ്​ മി​ഞ്ചി (33) എ​ന്നി​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രൂ​പേ​ഷ്​ (25), ജ​​നീ​ഷ്( 26), സൂ​ര്യ( 21), സു​ജ​ൻ( 30) , അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ കാ​ർ ഓ​ടി​ച്ച ജി​നു (48)എ​ന്നി​വ​രാ​ണ്​ പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ.

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കാ​ർ ഇ​തു​വ​ഴി വ​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ചു. ശ​ക്ത​മാ​യ ഇ​ടി​യു​​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രാ​ൾ സ​മീ​പ​ത്തെ ഓ​ട​യി​േ​ല​ക്കും മ​റി​ഞ്ഞു​വീ​ണു. മ​റ്റു​ള്ള​വ​ർ റോ​ഡി​ൽ തെ​റി​ച്ചു​വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ടം ക​ണ്ട്​ പ​രി​ഭ്രാ​ന്ത​രാ​യ ജ​ങ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷ ​ഡ്രൈ​വ​ർ​മാ​ർ ഭ​യ​ന്ന്​ നി​ല​വി​ളി​ച്ചു. ഉ​ട​ൻ​ത​ന്നെ അ​ഗ്​​നി​ര​ക്ഷാ സേ​ന​യും പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. കാ​റി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടി​രു​ന്നു. ക​ണ്ണ​ങ്ക​ര​യി​ൽ ഇ​വ​ർ ബ​ഹ​ള​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു. പി​ന്നീ​ടാ​ണ്​ ടൗ​ണി​ലേ​ക്ക്​ വ​ന്ന​ത്. ജി​നു​വാ​ണ്​ കാ​ർ ഓ​ടി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്ന​ു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ശ്വ​ജി​ത്ത്​ അ​പ​ക​ട​ത്തി​ന്​ ശേ​ഷം കാ​റി​ൽ​നി​ന്നി​റ​ങ്ങി അ​വി​ടെ കൂ​ടി നി​ന്ന​വ​രെ അ​സ​ഭ്യം വി​ളി​ച്ച​ത്​ ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittadrunk drivingCar Accident
News Summary - Driver was drunk in car accident
Next Story