Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ല കലോത്സവത്തിന് ...

ജില്ല കലോത്സവത്തിന് നാളെ തിരിതെളിയും

text_fields
bookmark_border
ജില്ല കലോത്സവത്തിന്  നാളെ തിരിതെളിയും
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ബു​ധ​നാ​ഴ്ച മൈ​ല​പ്ര​യി​ൽ തി​രി​തെ​ളി​യും. 160ഓ​ളം ഇ​ന​ങ്ങ​ളി​ൽ​ അ​യ്യാ​യി​ര​ത്തോ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കും. സം​സ്കൃ​തോ​ത്സ​വും അ​റ​ബി​ക്​ സാ​ഹി​ത്യോ​ത്സ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്​ മു​ഖ്യ​വേ​ദി. എ​സ്.​എ​ച്ച്.​എ​ച്ച്. എ​സ്.​എ​സ് മൈ​ല​പ്ര, എ​സ്.​എ​ൻ.​വി.​യു.​പി സ്കൂ​ൾ കു​മ്പ​ഴ വ​ട​ക്ക്, എ​സ്.​എ​ച്ച്.​ടി.​ടി.​ഐ മൈ​ല​പ്ര, എം.​എ​സ്.​സി. എ​ൽ.​പി.​എ​സ് മൈ​ല​പ്ര, എ​ൻ.​എം.​എ​ൽ.​പി.​എ​സ് മൈ​ല​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 11 വേ​ദി​യി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി. ​രാ​ജു പ​താ​ക ഉ​യ​ർ​ത്തും.

10ന്​ ​കെ.​യു. ജ​നീ​ഷ്​ കു​മാ​ർ എം.​എ​ൽ.​എ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പ്ര​മോ​ദ് നാ​രാ​യ​ൺ എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ജേ​ക്ക​ബ് എ​ബ്ര​ഹാം ക​ലാ​മേ​ള​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ക​ല​ക്ട​ർ എ. ​ഷി​ബു സു​വ​നീ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ലോ​ഗോ ത​യാ​റാ​ക്കി​യ കു​ട്ടി​ക്ക്​ സ​മ്മാ​നം കൈ​മാ​റും. ഒ​മ്പ​തി​ന്​ വൈ​കീ​ട്ട്​ ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​നം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി. ​രാ​ജു, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​എ​ച്ച്. ഹാ​ഷിം, ഫ്രെ​ഡി ഉ​മ്മ​ൻ, റെ​ജി ചാ​ക്കോ, കെ.​എം. ഹ​ബീ​ബ്, റോ​യി വ​ർ​ഗീ​സ്, സ​ജി അ​ല​ക്സാ​ണ്ട​ർ, റെ​ജി എ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​നു​ചി​തം -എ.​കെ.​എ​സ്.​ടി.​യു

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ല്‍ ന​ട​ക്കു​ന്ന ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് പ്ര​ധാ​ന വേ​ദി​യാ​യി അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ല​യം തെ​ര​ഞ്ഞെ​ടു​ത്ത് തീ​ര്‍ത്തും അ​നു​ചി​ത​മാ​ണെ​ന്ന് എ.​കെ.​എ​സ്.​ടി.​യു (ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​നി​യ​ന്‍) ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ഏ​റ്റെ​ടു​ത്ത്​ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യാ​യി പൊ​തു​വി​ദ്യാ​ല​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു.

ജി​ല്ല പ്ര​സി​ഡ​ന്റ് പി.​കെ. സു​ശീ​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​എ. ത​ന്‍സീ​ര്‍, ജോ. ​സെ​ക്ര​ട്ട​റി റെ​ജി മ​ല​യാ​ല​പ്പു​ഴ, പി.​ടി. മാ​ത്യു, ട്ര​ഷ​റ​ര്‍ അ​രു​ണ്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district school kalothsavam
News Summary - district school kalothsavam
Next Story