ജില്ല ലൈബ്രറി പുസ്തകോത്സവം പ്രമാടത്ത്
text_fieldsപത്തനംതിട്ട: ജില്ല ലൈബ്രറി വികസന സമിതി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ആറു മുതൽ എട്ടുവരെ പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ എല്ലാ ഗ്രന്ഥശാലകൾക്കും സ്കൂൾ-കോളജ് ലൈബ്രറികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ ലഭിക്കും. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് സൗജന്യമായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ആറിന് രാവിലെ ഒമ്പതിന് കെ.യു. ജനീഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11ന് ബാലവേദി സംഗമം ബാലസംഘം ജില്ല പ്രസിഡന്റ് കുമാരി നീരജ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന സാഹിത്യസംഗമം വി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 11ന് കവി സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ഗ്രന്ഥശാലാ പ്രവർത്തക സംഗമവും മുൻകാല നേതാക്കളെ ആദരിക്കൽ ചടങ്ങും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുൻകാല നേതാക്കളെ ആദരിക്കും.
എട്ടിന് രാവിലെ 11ന് വനിതാവേദി സംഗമം സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. എ.ജി. ഒലീന ഉദ്ഘാടനം ചെയ്യും. ഈ ദിവസങ്ങളിൽ പുസ്തക പ്രകാശനവും നടക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രഫ. ടി.കെ.ജി. നായർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ, ജില്ല ലൈബ്രറി ഓഫിസർ കെ.എസ്. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കാശിനാഥൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

