ജില്ല കോടതി സമുച്ചയം ഭരണാനുമതി നടപടി അവസാനഘട്ടത്തിലേക്ക്
text_fieldsപത്തനംതിട്ട: ജില്ല കോടതി സമുച്ചയത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള കാത്തിരിപ്പിന് വൈകാതെ വിരാമമാകുമെന്ന് പ്രതീക്ഷ. പദ്ധതിക്കു ഭരണാനുമതി തേടിയുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക്. രേഖകൾ സർക്കാർ തലത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും. മേലെ വെട്ടിപ്രം ഭാഗത്ത് റിങ് റോഡരികിലായി 6 ഏക്കർ സ്ഥലമാണ് കോർട്ട് കോംപ്ലക്സിനായി കണ്ടെത്തിയത്. വിവിധ കോടതികൾ ഒരേ കെട്ടിട സമുച്ചയത്തിൽതന്നെ സ്ഥാപിക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഇവിടെ പ്രവർത്തിക്കുന്ന ഓഫിസുകളും സ്ഥാപനങ്ങളും മാറണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടം നൽകിയ സമയപരിധിയും കഴിഞ്ഞു. ഓഫിസുകൾ മാറ്റിക്കൊണ്ടിരിക്കയാണ്. സൗകര്യപ്രദമായ കെട്ടിടങ്ങൾ കണ്ടെത്താനുണ്ടായ കാലതാമസമാണ് മാറ്റം വൈകാൻ കാരണമായത്.
സിവിൽ കോടതികൾ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. കോടതി സമുച്ചയത്തിന് മേലെവെട്ടിപ്രം ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ വർഷമാണ് പൂർത്തിയായത്. 24 തണ്ടപ്പേരിലുള്ള 6 ഏക്കർ സ്ഥലം 20 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുത്തത്. 100 കോടി രൂപ ചെലവിട്ട് കോടതി സമുച്ചയം പണിയുന്നതിനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

