സഹകരണ മേഖലയിലെ ക്രമക്കേട്; സഹകരണ സംരക്ഷണ സമിതിയുമായി കോൺഗ്രസ്
text_fieldsപത്തനംതിട്ട: സഹകരണ സംഘങ്ങളുടെ ഭരണം കള്ളവോട്ട് ഉൾപ്പെടെ വഴിവിട്ട നടപടികളിലൂടെ പിടിച്ചെടുക്കുന്നത് ചെറുക്കാൻ സഹകരണ സംരക്ഷണ സമിതിയുമായി കോൺഗ്രസ്.
ഡി.സി.സി നേതൃത്വത്തിൽ സമിതി ജില്ല കമ്മിറ്റി രൂപവത്കരിച്ചു. നിക്ഷേപകരുടെ പണം തിരിച്ചു ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും ക്രമക്കേട് നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും നിക്ഷേപകരെ സംഘടിപ്പിച്ച് വന്‍ പ്രക്ഷോഭം ആരംഭിക്കാനാണ് നീക്കം. ഗുണ്ടകളെ ഇറക്കി ബാങ്ക് ഭരണം പിടിച്ചെടുക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് പ്രതിരോധം തീർക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
2016ന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്ന 16 ബാങ്കുകള്‍ ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെ ഗുണ്ടകളെയും പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് സി.പി.എം ഭരണം പിടിച്ചെടുത്തു. സി.പി.എം ഭരിക്കുന്ന നിരവധി സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ നടത്തി നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കാന് കഴിയാത്ത സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് ചെയര്‍മാനായ സഹകരണ സംരക്ഷണ സമിതി ജില്ല കമ്മിറ്റിയുടെ കോഓഡിനേറ്റര്‍ തിരുവല്ല, ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. റെജി തോമസാണ്. എ. ഷംസുദ്ദീന് (യു.ഡി.എഫ് ജില്ല കണ്),
മാത്യു കുളത്തിങ്കല്‍ (ജില്ല സഹ.ബാങ്ക് മുന്‍ പ്രസി), അഡ്വ. കെ. ജയവര്‍മ (തിരുവല്ല, ഈസ്റ്റ് കോഓപറേറ്റിവ് ബാങ്ക് മുന്‍ പ്രസി) എന്നിവർ വൈസ് ചെയര്മാന്മാൻമാരാണ്. ടി.കെ. സാജു (ഡി.സി.സി വൈസ് പ്രസി), അഡ്വ. എ. സുരേഷ് കുമാര്‍ (ഡി.സി.സി വൈസ് പ്രസി), എസ്.വി. പ്രസന്നകുമാര്‍ (ഡി.സി.സി ജന. സെക്ര), അഡ്വ. സതീഷ് ചാത്തങ്കരി (ഡി.സി.സി ജന.സെക്ര), സതീഷ് പണിക്കര്‍ ( ഡി.സി.സി ജന.സെക്ര), ബിജിലി ജോസഫ് (ഡി.സി.സി ജന. സെക്ര), അഹമ്മദ് ഷാ (ഡി.സി.സി ജന.സെക്ര) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

