എഴുമറ്റൂർ പഞ്ചായത്ത് ഭരണസമിതിയിൽ അഭിപ്രായ ഭിന്നത രൂക്ഷം
text_fieldsമല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിന്റെ ഭരണസമിതിയുടെ വെള്ളിയാഴ്ച ഉച്ചക്ക് നടത്താൻ തീരുമാനിച്ച യോഗം ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ ബഹിഷ്കരണത്തെത്തുടർന്ന് നടന്നില്ല. കോവിഡ് കാലത്ത് ഡി.സി.സി ആവശ്യത്തിലേക്ക് വാങ്ങിയ സാമഗ്രികൾ നശിക്കുന്നെന്ന തരത്തിൽ വാർത്ത വന്നതിനു പിന്നിൽ ഇപ്പോൾ ചുമതലയേറ്റ പ്രസിഡന്റ് ജിജി പി. എബ്രഹാമാണെന്ന് ആരോപിച്ചാണ് ബഹിഷ്കരണം.
ഇതേ തുടർന്ന് ഇടത് മുന്നണിക്കകത്തും സി.പി.എമ്മിലും അഭിപ്രായ ഭിന്നത മറനീക്കി പുറത്തായി. ഭരണമുന്നണിയിലെ ഒരംഗം മാത്രമുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിന് രണ്ടുവർഷം പ്രസിഡന്റ് സ്ഥാനം വീതംവെച്ച് നൽകിയത് സി.പി.എം അണികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സി.പി.എമ്മിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, മറിയാമ്മ, ഉഷ ജേക്കബ്, യു.ഡി.എഫ് അംഗങ്ങളായ കൃഷ്ണകുമാർ മുളപ്പോൺ, കെ. സുഗതകുമാരി, ജോബി പറങ്കാമൂട്ടിൽ, അജികുമാർ, ബി.ജെ.പി അംഗങ്ങളായ അനിൽകുമാർ, ശ്രീജ ടി. നായർ എന്നിവരും യോഗം ബഹിഷ്കരിച്ചവരിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

