സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ജനകീയമാക്കണം - കലക്ടർ
text_fieldsസ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സംസാരിക്കുന്നു
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങള്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളില്‍നിന്നുള്ള നിർദേശങ്ങള്‍ പാലിച്ച് ജനകീയമായി സംഘടിപ്പിക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകണം. എല്ലാ വീടുകളിലേക്കും സ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത എത്തിക്കുകയെന്നതാകണം ഈ ആഘോഷത്തിന്റെ പൊരുള്‍.ജില്ലയിലെ എല്ലാ സര്‍ക്കാർ ഉദ്യോഗസ്ഥരും സ്വന്തം വീടുകളില്‍ 13 മുതല്‍ 15 വരെ പതാക ഉയർത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന 1,50,040 പതാകയാണ് കുടുംബശ്രീ യൂനിറ്റുകള്‍ വിതരണം ചെയ്യുന്നത്.
10, 11 തീയതികളില്‍ സ്കൂളുകളിലും 12ന് വീടുകളിലും പതാക വിതരണം പൂര്‍ത്തിയാക്കും. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ബി. രാധാകൃഷ്ണന്‍, ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

