പത്തനംതിട്ട നഗരസഭയിൽ ഡെങ്കിപ്പനി വ്യാപകം
text_fieldsപത്തനംതിട്ട നഗരസഭയിൽ ഡെങ്കിപ്പനി പടരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബൂത്ത്
കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: നഗരസഭയിൽ പ്രതിരോധ നടപടികൾ കൈക്കൊള്ളാത്തതുമൂലം ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ചെയർമാന്റെയും നഗരസഭയും നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അഫ്സൽ വി. ഷെയ്ക് അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ചെയർമാന് സാധിക്കുന്നില്ലെങ്കിൽ രാജിവെക്കണം.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താത്തതാണ് ഡെങ്കിപ്പനി വ്യാപിച്ചതെന്ന് കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആരോപിച്ചു. ടൗൺ മണ്ഡലം പ്രസിഡന്റ് റെനിസ് മുഹമ്മദ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അൻസർ മുഹമ്മദ്, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി, വിഷ്ണു ആർ. പിള്ള, സുബഹാൻ, റോബിൻ മുണ്ടുകൊട്ടാക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

