Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവെട്ടുകേസ്​ പ്രതി...

വെട്ടുകേസ്​ പ്രതി പൊലീസ്​ കസ്റ്റഡിയിൽ നിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
വെട്ടുകേസ്​ പ്രതി പൊലീസ്​ കസ്റ്റഡിയിൽ നിന്ന്​ രക്ഷപ്പെട്ടു
cancel

പത്തനംതിട്ട: യുവാവിനെ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായ പ്രതി പുളിക്കീഴ് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. കൊമ്പങ്കേരി മാനേച്ചിറ വീട്ടിൽ രഘുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ വെള്ളിയാഴ്​ച്ച രാവിലെ അറസ്റ്റിലായ നിരണം കൊമ്പങ്കേരി ആശാൻകുടി പുതുവേൽ വീട്ടിൽ സജൻ (28) ആണ് രക്ഷപെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രാഥമിക കാര്യത്തിനായി സ്റ്റേഷന് പിന്നിലെ ടോയ്​ലെറ്റിലേക്ക്​ പോയപ്പോൾ പോലീസുകാരനെ വെട്ടിച്ച് കെട്ടിടത്തിന്റെ പിന്നിലെ കുറ്റിക്കാട്ടിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. രക്ഷപെട്ട പ്രതിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaPolice Custodyescaped
News Summary - Defendant escaped from police custody
Next Story