അച്ഛനെ പാട്ടുംപാടി ജയിപ്പിക്കാൻ ലിജോ
text_fieldsതോമസ് ജോർജിനായുള്ള പ്രചാരണഗാന
റെക്കോർഡിങ്ങിനിടെ മകൾ ലിജോ
നാറണംമൂഴി: പിതാവ് മത്സരിക്കുമ്പോൾ മക്കൾ പിന്തുണയുമായി വീടുകയറുന്നത് പതിവാണെങ്കിലും നാറണംമൂഴിയിലെത്തിയാൽ കേൾക്കുന്നത് പാട്ടാണ്. നാറണംമൂഴി ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി തോമസ് ജോർജിനായി(റെജി) മകൾ ലിജോയാണ് ഗാനാലാപനവുമായി പ്രചാരണം കൊഴുപ്പിക്കുന്നത്. വിവിധയിടങ്ങളിൽ പാട്ടുമായി രംഗത്ത് എത്തിയ ലിജോ പിതാവിന്‍റെ പ്രചാരണഗാനവും സ്വന്തമായി ആലപിച്ച് പുറത്തിറക്കി.
‘കാര്യസ്ഥൻ’ സിനിമയിൽ കൈതപ്രം രചനയും ബേണി ഇഗ്നേഷ്യസ് സംഗീതവും നിർവഹിച്ച് ബെന്നി ദയാൽ ആലപിച്ച ‘മംഗളങ്ങൾ വാരിക്കോരി ചൊരിയാം ഇവരെ മധുവിധു വാസന്ത രാവിൽ .....’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ഈണത്തിൽ ‘കടന്നു വരൂ വോട്ടു നൽകൂ തോമസ് ജോർജിന്, മനസ്സ് കൊണ്ടു നേരാം ആശംസ...എന്നിങ്ങനെയാണ് ഗാനം.
പള്ളികളിലെ ഗായകസംഘത്തിലൂടെ പാടിത്തെളിഞ്ഞ ലിജോ നാട്ടിലെ സംഗീത പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്. പിതാവ് തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നതിൽ സംശയമില്ലെന്നും ലിജോ പറയുന്നു. കഴിഞ്ഞ തവണ നാറാണംമൂഴി ടൗൺ വാർഡിൽ മത്സരിച്ചു ജയിച്ച തോമസ് ജോർജ് ഇത്തവണ വാർഡ് മാറിയാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിലെ ജ്യോതി ശ്രീനിവാസും എൻ.ഡി.എയിലെ സുരേഷുമാണ് പ്രധാന എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

